Malayalam
സേതുരാമയ്യര്‍ എത്തിയിട്ട് 34 വര്‍ഷങ്ങള്‍; സിബിഐ 5 സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷം, വൈറലായി ചിത്രങ്ങള്‍
സേതുരാമയ്യര്‍ എത്തിയിട്ട് 34 വര്‍ഷങ്ങള്‍; സിബിഐ 5 സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷം, വൈറലായി ചിത്രങ്ങള്‍
മലയാളത്തില്‍ ഓളമുണ്ടാക്കിയ മമ്മൂട്ടി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കെ മധു, എസ് എന്‍ സ്വാമി, മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സിബിഐ ചിത്രങ്ങള്‍. ഇന്നും മലയാളികളുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. ചിത്രത്തിന്റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്.
ഇപ്പോള്‍ അഞ്ചാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണത്തിനായി സൗബിന്‍ സെറ്റില്‍ ജോയിന്‍ ചെയ്തു. സംവിധായകന്‍ കെ മധു ചിത്രീകരണ സ്ഥലത്തുനിന്ന് സൗബിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ സിനിമയുടെ ആദ്യ ഭാഗം ഇറങ്ങിയിട്ട് 34 വര്‍ഷങ്ങള്‍ ആവുകയും സെറ്റില്‍ അതിന്റെ ആഖിതങ്ങള്‍ നടക്കുകയും ചെയ്തു. മമ്മൂട്ടി ആഘോഷം കേക്ക് മുറിച്ച് ആഘോഷിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു.
അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപ്ഡേറ്റ്. ജഗതി ശ്രീകുമാര്‍ ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും അഭിനയിച്ചിട്ടുണ്ട്. സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം എന്ന് കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രങ്ങളില്‍ അവതരിപ്പിച്ചത്. അഭിനയ രംഗത്ത് നിന്നു 2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാര്‍ ഒരു പരസ്യചിത്രത്തിലും സിനിമയിലും കഴിഞ്ഞവര്‍ഷം അഭിനയിച്ചു.
സിനിമ റിലീസായിട്ടില്ല. സി.ബി.ഐ 5ല്‍ ജഗതി അഭിനയിക്കുന്ന രംഗങ്ങള്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ത്തന്നെ ചിത്രീകരിക്കും. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അഞ്ചാം ഭാഗം എത്തുന്നത്.ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നവംബര്‍ 29ന് നടന്നു. ശനിയാഴ്ച സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി എത്തി.
ലൊക്കേഷനില്‍ എത്തിയ വിവരം മമ്മൂട്ടി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ അദ്ദേഹം സെറ്റില്‍ എത്തുന്ന വീഡിയോയും പങ്കുവച്ചു. രമേശ് പിഷാരടി ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങള്‍.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യര്‍. മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കി.
