Malayalam
‘ഈ മനുഷ്യനോട് ഞാന്‍ അഡിക്ടഡ് ആയി’ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ
‘ഈ മനുഷ്യനോട് ഞാന്‍ അഡിക്ടഡ് ആയി’ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ
By
മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ ചലചിത്ര ലോകത്ത് തന്റേതായ ഇടം നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മട പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ്‌വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതമനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഈ മനുഷ്യനോട് ഞാന്‍ അഡിക്ടഡ് ആയി’ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അക്വാ മറൈന്‍ ബ്ലൂ നിറത്തിലുള്ള ചുരിദാറാണ് മിയ ധരിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും ബ്ലൂ പാന്റ്‌സുമാണ് അശ്വിന്റെ വേഷം. ഇതിനകം തന്നെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. അമ്മയാണ് ചിത്രം പകര്‍ത്തിയതെന്നും മിയ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.
മിനിസക്രീനിലൂടെ വെളളിത്തിരയിലേയ്‌ക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്‌സ് ഡേ, െ്രെഡവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍.
