Connect with us

‘ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ’; പൃഥ്വിരാജിനോട് സുപ്രിയ

Malayalam

‘ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ’; പൃഥ്വിരാജിനോട് സുപ്രിയ

‘ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ’; പൃഥ്വിരാജിനോട് സുപ്രിയ

ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷമാക്കുന്നത്. നിരവധി താരങ്ങളും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ് പങ്കുവച്ച കുറിപ്പും അതിന് സുപ്രിയ നല്‍കിയ രസകരമായ കമന്റുമാണ് ശ്രദ്ധ നേടുന്നത്.

‘ഞാന്‍ കണ്ട ഏറ്റവും വലിയ ഇന്ത്യന്‍ പോരാട്ടം 2001 ഈഡന്‍ ഗാര്‍ഡന്‍സ് ആയിരിക്കാം. എന്നാല്‍ ഇത് ഒരു പരമ്പര മുഴുവനായി. ഇത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാടിനടക്കാനുള്ളൊരു നാടോടിക്കഥയാണ്. ആസ്‌ട്രേലിയ, നിങ്ങള്‍ നന്നായി കളിച്ചു, എന്നാല്‍ നിങ്ങള്‍കക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. നൈപുണ്യവും അഭിനിവേശവും തികഞ്ഞ നിര്‍ഭയത്വവും! ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുന്നു,’ എന്നാണ് പൃഥ്വി കുറിച്ചത്.

‘ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ,’ എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നല്‍കിയ കമന്റ്. നിരവധി പേരാണഅ ഇതിന് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. നിവിന്‍ പോളിയും ഇന്ത്യന്‍ ജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചും ടീമിനെ അഭിനന്ദിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘എന്തൊരു അസാധ്യവിജയം. നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു ടീം ഇന്ത്യാ,’ എന്നാണ് നിവിന്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top