Connect with us

‘ഇതിലും ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ’; വീഡിയോ പങ്കിട്ട് ജിഷിന്‍

Malayalam

‘ഇതിലും ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ’; വീഡിയോ പങ്കിട്ട് ജിഷിന്‍

‘ഇതിലും ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ’; വീഡിയോ പങ്കിട്ട് ജിഷിന്‍

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്‍ മാത്രമല്ല ഭാര്യയും നടിയും ആയ വരദയും ഇവരുടെ മകന്‍ ജിയാനും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ – വരദ താര ദമ്പതികള്‍ പങ്കിടാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാണ്. ഇപ്പോള്‍ ഇതാ ജിഷിന്‍് പങ്ക് വച്ച ഒരു വീഡിയോയും അതിനു ജിഷിന്‍ നല്‍കിയ കുറിപ്പും ആണ് വൈറല്‍ ആകുന്നത്.

എന്റെ ഒരു ഗംഭീര സീന്‍ നടക്കുമ്പോള്‍ വീട്ടിലിരുന്ന് അത് കാണുന്ന എന്റെ അവസ്ഥ. സീരിയല്‍ മുഴുവന്‍ കാണും. പക്ഷെ എന്റെ സീന്‍ വരുമ്പോ ഇതാ അവസ്ഥ. ഇതിലും ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ .. അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ. ഇനിയിപ്പോ സാജന്‍ ചേട്ടന്റെ വീട്ടിലെ അവസ്ഥയൊക്കെ എങ്ങനെയാണാവോ എന്നാണ് രസകരമായ വീഡിയോയ്ക്ക് ജിഷിന്‍ നല്‍കിയ കുറിപ്പ്.

ഇവരുടെ ടിക് ടോക് വീഡിയോകള്‍ക്കും, ഇരുവരും പങ്കിടുന്ന ഫോട്ടോകള്‍ക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ജിഷിന്‍ വരദയെ കുറിച്ചെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2006 ല്‍ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ ‘സുല്‍ത്താന്‍’ എന്ന ചിത്രത്തില്‍ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയാക്കിയത്. മഴവില്‍ മനോരമയിലെ ‘അമല’ എന്ന സീരിയലില്‍ നായികയായി അഭിനയിക്കുമ്പോള്‍ അതേ സീരിയലില്‍ വില്ലന്‍ കഥാപാത്രത്തെയായിരുന്നു ജിഷിന്‍ അവതരിപ്പിച്ചിരുന്നത്. 2014 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top