Connect with us

”വിജയകരമായി മുന്നേറുന്നു,”; എട്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ദിലീഷ് പോത്തന്‍

Malayalam

”വിജയകരമായി മുന്നേറുന്നു,”; എട്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ദിലീഷ് പോത്തന്‍

”വിജയകരമായി മുന്നേറുന്നു,”; എട്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ദിലീഷ് പോത്തന്‍

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കുവാന്‍ ശ്രദ്ധിക്കുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളു കൂടിയാണ് ദിലീഷ് പോത്തന്‍. ഈ സംവിധായ മികവിന് സിനിമാപ്രേമികള്‍ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്ന പേരും നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിലീഷ് പോത്തന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ക്കെല്ലാം തന്നെ ആരാധകര്‍ നല്ല പിന്തുണയാണ് കൊടുക്കുന്നത്.

ഇപ്പോഴിതാ ദിലീഷ് പോത്തന്‍ പങ്കിട്ട ഒരു ചിത്രം ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ”വിജയകരമായി മുന്നേറുന്നു,” എന്ന തലക്കെട്ടോടെയാണ് ഭാര്യ ജിംസിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും എട്ടാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം.. ആഞ്ചലീന, എല്‍ബിന്‍ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2010-ല്‍ പുറത്തിറങ്ങിയ ‘9 കെകെ റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷിന്റെ തുടക്കം. തുടര്‍ന്ന് ’22 ഫീമെയില്‍ കോട്ടയം’, ‘ടാ തടിയാ’, ഗാങ്ങ്സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഏഴോളം ചിത്രങ്ങളില്‍ ദിലീഷ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സാള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന ചിത്രത്തിലെ അഭിനയവും തുടക്കക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് നടനായും സംവിധായകനായുമൊക്കെ മലയാള മുഖ്യധാര സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായി മാറുകയായിരുന്നു ദിലീഷ് പോത്തന്‍. 2016-ല്‍ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും അതാതു വര്‍ഷങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരങ്ങള്‍ തുടര്‍ച്ചയായി നേടിയതോടെ അപൂര്‍വ്വമായൊരു നേട്ടത്തിനും ദിലീഷ് അര്‍ഹനായി. തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്‌കരനുമൊപ്പം ചേര്‍ന്ന് ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’ എന്ന പേരില്‍ ഒരു ചലച്ചിത്രനിര്‍മ്മാണ കമ്പനിയും ദിലീഷ് പോത്തന്‍ ആരംഭിച്ചു. ഇവരുടെ ബാനറില്‍ നിര്‍മ്മിച്ച ആദ്യപടമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’.

More in Malayalam

Trending

Recent

To Top