Malayalam
അടിപൊളി ഔട്ട്ഫിറ്റില്‍ ബ്യൂട്ടി ക്വീനായി സാധിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അടിപൊളി ഔട്ട്ഫിറ്റില്‍ ബ്യൂട്ടി ക്വീനായി സാധിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By
നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക തന്റെ വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവെച്ച പുത്തന്‍ കിടിലന്‍ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അപ്പു ജോഷി ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പഞ്ചാബി ലിബാസ് ടെക്സ്ടൈല്സാണ് സാധികയുടെ കോസ്റ്റ്യൂം തരപ്പെടുത്തിയിരിക്കുന്നത്. സാധിക അതി സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കും പറയുന്നത്.
സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാള്‍ കൂടിയാണ് സാധിക. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. ‘കലികാലം’, ‘എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും’,’ബ്രേക്കിംഗ് ന്യൂസ്’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ സാധിക രൂക്ഷമായി പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. കിഷോര്‍ വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്ക്രീന്‍ഷോട്ടും വിവരങ്ങളും സഹിതമാണ് താരം ഫേസ്ബുക്കില്‍ രൂക്ഷമായി പ്രതികരിച്ചത്. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ കിഷോര്‍ വര്‍മ്മ എന്ന പേരുള്ളയാളാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ‘അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നത്, കാശ് അയാള്‍ക്കൊരു പ്രശ്നമല്ല. നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒന്നിക്കാം’ എന്ന ക്യാപ്ഷനോടെയാണ് സാധിക സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരുന്നത്.
