Connect with us

ബിഗ് ബോസ് 3 മത്സരാര്‍ത്ഥികളുടെ പുതിയ ലിസ്റ്റ് പുറത്ത്; നല്ല നിലവാരമുള്ളവരെ കൊണ്ടുവരണമെന്ന് സോഷ്യല്‍ മീഡിയ

Malayalam

ബിഗ് ബോസ് 3 മത്സരാര്‍ത്ഥികളുടെ പുതിയ ലിസ്റ്റ് പുറത്ത്; നല്ല നിലവാരമുള്ളവരെ കൊണ്ടുവരണമെന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് 3 മത്സരാര്‍ത്ഥികളുടെ പുതിയ ലിസ്റ്റ് പുറത്ത്; നല്ല നിലവാരമുള്ളവരെ കൊണ്ടുവരണമെന്ന് സോഷ്യല്‍ മീഡിയ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവാദങ്ങളും വിമര്‍ശനങ്ങളുമായി മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. സീസണ്‍ ടു പകുതിയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു എങ്കിലും പുതിയ സീസണ്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. സ്റ്റാര്‍ സിംഗര്‍ പരിപാടിയ്ക്കിടെ പുതിയ സീസണിനെ കുറിച്ച് ടോവിനോ പറഞ്ഞതിന് പിന്നാലെ പരിപാടിയുടെ അവതാരക ജുവല്‍ മേരിയും പുതിയ സീസണിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനു പിന്നാലെ മത്സരാര്‍ത്ഥികളുടെ പേര് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ ഇതിലുള്ള കാര്യം പല താരങ്ങളും വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് അറിയുന്നത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും ബിഗ് ബോസിലേയ്ക്ക് ഇല്ലെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ ആരൊക്കെ മത്സരിക്കാനെത്തും എത്തില്ല എന്ന് തുടങ്ങിയ വമ്പന്‍ ചര്‍ച്ചകള്‍ക്കിടെ പുതിയ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആരാധകര്‍ ഇതുവരെ പ്രചവിച്ച പല താരങ്ങളും ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നതോടെ ആരൊക്കെയായിരിക്കും ഈ സീസണില്‍ ഉണ്ടാവുക എന്നതിന് ആകാംഷ വര്‍ധിച്ചു. ഏറ്റവും പുതിയതായി ചില ടെലിവിഷന്‍ താരങ്ങളെ ബിഗ് ബോസിലേക്ക് എത്തിച്ചൂടേ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം സീരിയലുകളില്‍ നിന്നും പിന്മാറിയ ചിലര്‍ ഈ റിയാലിറ്റി ഷോ യിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

മറ്റു ഭാഷകളിലെ ബിഗ് ബോസ് പരിപാടിയെ അപേക്ഷിച്ച് ബിഗ്‌ബോസ് മലയാളത്തെ വേറിട്ട് നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും ഇടപെടലാണ് ശ്രദ്ധേയമായ കാര്യം. പുതിയൊരു സീസണ്‍ തുടങ്ങുമ്പോള്‍ നല്ല നിലവാരമുള്ള മത്സരാര്‍ഥികളെ കൊണ്ട് വരണമെന്നാണ് എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ പറയാനുള്ളത്. സീരിയല്‍ സിനിമ രംഗത്തു നിന്നുള്ള അഭിനേതാക്കളും, മോഡല്‍ രംഗത്ത് നിന്നുള്ളവര്‍, യൂട്യൂബ് വളോഗര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വീഡിയോ പ്രോഗ്രാം അവതാരകര്‍, ഫെമിനിസ്റ്റ്, പൊതുപര്‍വര്‍ത്തകര്‍, പുരോഗമന ചിന്താഗതിക്കാര്‍, വിവാദ നായകര്‍ തുടങ്ങി പല മേഖലകളില്‍ നിന്നും മത്സരാര്‍ഥികളെ തിരഞ്ഞെടുക്കണം. ബിഗ്‌ബോസില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ളവരും ജനപ്രീതി സ്വന്തമാക്കിയതും സമൂഹത്തില്‍ വിവാദം സൃഷ്ടിച്ചവരാണ്.

ഇതെല്ലാം മനസില്‍ വച്ച് മത്സരാര്‍ഥികളെ കൊണ്ട് വരണമെന്നാണ് ഫാന്‍സ് പേജുകളില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയില്‍ നിന്നും മാറി സീരിയലില്‍ സജീവമായ ഐശ്വര്യ ചെമ്പരത്തി എന്ന ഹിറ്റ് സീരിയലില്‍ അഭിനയിക്കുകയായിരുന്നു. കോവിഡ് വന്നതിന് പിന്നാലെയാണ് നടി ഈ ഷോ യില്‍ നിന്നും പിന്മാറുന്നത്. ഐശ്വര്യയ്ക്കും ബിഗ് ബോസിന്റെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താവുന്നതേയുള്ളു. ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയ ജൂഹി റുസ്തഗിയുടെ പേരും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടികളില്‍ കൂടുതലും ടെലിവിഷന്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുന്നവരാണ്. ഷോ ആരംഭിച്ചതിന് ശേഷമായിരിക്കും ആരൊക്കെയാണ് ഷോ യിലുള്ളതെന്ന കാര്യം കൃത്യമായി അറിയാന്‍ സാധിക്കൂ.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഷോ ഇപ്പോള്‍ നിരവധി ഭാഷകളിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകള്‍ പിന്നിട്ടു കഴിഞ്ഞു. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ സീസണ്‍ ടു വന്നുവെങ്കിലും കൊറോണ സൃഷ്ടിച്ച തടസ്സങ്ങളാല്‍ പകുതിയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

More in Malayalam

Trending

Recent

To Top