അഭിജിത്തിനെ വീഡിയോ കോളിലൂടെ ആശംസ അറിയിച്ച് മമ്മൂട്ടിയും ഭാര്യയും
മമ്മൂട്ടി എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എക്കാലവും പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്ന താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ വിവാഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.
നേരിട്ട് എത്താന്‍ സാധിക്കാത്തതിനാല്‍ വീഡിയോ കോളിലൂടെയാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു. ആരൊക്കെയുണ്ടെന്നും വിവാഹത്തിന്റെ വിശേഷങ്ങളും എല്ലാം മമ്മൂട്ടി അഭിജിത്തിനോട് ചോദിക്കുന്നുണ്ട്. ഇതാണ് ആളെന്നും പറഞ്ഞ് അഭിജിത്ത് സ്വാതിയെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തി. ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തേണ്ടതിനെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു. സിനിമാതിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമല്ല കുടുംബത്തിനൊപ്പമാണ് യാത്ര പോവേണ്ടത്. നമ്മളെ മാത്രം നോക്കി കഴിയുന്നവരാണ് വീട്ടുകാര്‍. കിട്ടുന്ന സമയം അവര്‍ക്ക് കൂടി വേണ്ടി മാറ്റിവെക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെ യുവതാരങ്ങളടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ ഉപദേശത്തെ അനുകൂലിച്ച് എത്തിയത്.
about mammootty
