Connect with us

ചിത്രങ്ങളോട് നീതി പുലര്‍ത്തിയില്ല, മാസികയ്‌ക്കെതിരെ കനി കുസൃതി

Malayalam

ചിത്രങ്ങളോട് നീതി പുലര്‍ത്തിയില്ല, മാസികയ്‌ക്കെതിരെ കനി കുസൃതി

ചിത്രങ്ങളോട് നീതി പുലര്‍ത്തിയില്ല, മാസികയ്‌ക്കെതിരെ കനി കുസൃതി

തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് കനി കുസൃതി. ‘മെമ്മറീസ് ഓഫ് എ മെഷീന്‍’ എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനും ഏറെ വിവാദങ്ങള്‍ക്കും കനി പാത്രമായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്നു എന്ന പേരിലായിരുന്നു സൈബര്‍ ആക്രമണം. അതിന്റെ സംവിധായിക ഷൈലജ അവരുടെ അനുഭവങ്ങളുടെയും ചിന്തകളുടെയും വെളിച്ചത്തില്‍ എടുത്ത ചിത്രമായിരുന്നു അത്. കുട്ടികള്‍ക്കെതിരെയുള്ള അത്തരം അതിക്രമങ്ങളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ ഗ്ലോറിഫൈ ചെയ്യുകയോ ചെയ്യാന്‍ അവരോ ഞാനോ ആഗ്രഹിച്ചിരുന്നില്ലെന്നും കനി പ്രതികരിച്ചിരുന്നു.


നിലപാടുകള്‍ മൂടിവെയ്ക്കാത്തതു കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള കനി വീണ്ടും ചര്‍ച്ചാ വിഷമയാകുകയാണ് ഇപ്പോള്‍. തന്നെ വെളുപ്പിച്ച ‘ഗൃഹലക്ഷ്മി’ മാസികയ്‌ക്കെതിരെയാണ് കനി കുസൃതി രംഗത്തെത്തിയിരിക്കുന്നത്. ഗൃഹലക്ഷ്മിയുടെ ഏറ്റവും പുതിയ പതിപ്പിന്റെ കവര്‍ ചിത്രമായി കനിയുടെ ചിത്രമായിരുന്നു പ്രസിദ്ധീകരിച്ച് വന്നിരുന്നത്. തന്റെ ചിത്രങ്ങളോട് നീതി പുലര്‍ത്താതെയാണ് മാസിക പ്രസിദ്ധീകരിച്ചത് എന്നാണ് കനി പറയുന്നത്. എന്റെ രോമാവൃതമായ കൈകളും തൊലിയുടെ നിറവുമൊക്കെ എവിടെയെന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ കനി ചോദിക്കുന്നത്.



‘നിങ്ങള്‍ എന്റെ തൊലിയുടെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും അതുപോലെ തന്നെ കൊടുക്കേണ്ടതായിരുന്നു. ഷൂട്ടിന് മുമ്പ് ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. മാസികയുടെ അകത്ത് ചില ചിത്രങ്ങള്‍ ശരിയായ രീതിയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കവര്‍ ഫോട്ടോയില്‍ ഇത് മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത് എന്തുകൊണ്ടാണ്. കവറില്‍ തന്നെ വെളുപ്പിച്ചെടുത്തത് എന്തിനാണ്’ എന്നും താരം ചോദിക്കുന്നു. സംഭവം വൈറലായതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തുകയായിരുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’യിലൂടെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരവും കനി സ്വന്തമാക്കി. ശിക്കാര്‍, കോക്ടെയ്ല്‍, ഉറുമി, കര്‍മ്മയോഗി, ഒരു ഇന്ത്യന്‍ പ്രണയകഥ, നോര്‍ത്ത് 24 കാതം, ഹോട്ടല്‍ കാലിഫോര്‍ണിയ, നത്തോലി ഒരു ചെറിയ മീനല്ല, മസാല റിപ്പബ്ലിക്, പിസാസ്, ബര്‍മ്മ, ദി ഡോള്‍ഫിന്‍സ്, ബിരിയാണി തുടങ്ങിയവയാണ് കനി അഭിനയിച്ച ശ്രദ്ധേയ സിനിമകള്‍. ദി ഫ്‌ലവറിങ് ട്രീ, പടക്കം, മെമ്മറീസ് ഓഫ് എ മെഷീന്‍, ടച്ച്, മാ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലും ഈശ്വരന്‍ സാക്ഷിയായി എന്ന പരമ്പരയിലും കനി അഭിനയിച്ചിരുന്നു.

about kani kusruti

More in Malayalam

Trending

Recent

To Top