Connect with us

ഒരിക്കല്‍ മമ്മി അത് കയ്യോടെ പൊക്കി; കുറേ വഴക്കും കേട്ടു, സൈഡ് എഫക്ടിറ്റിന്റെ ലിസ്റ്റും കാട്ടി

Malayalam

ഒരിക്കല്‍ മമ്മി അത് കയ്യോടെ പൊക്കി; കുറേ വഴക്കും കേട്ടു, സൈഡ് എഫക്ടിറ്റിന്റെ ലിസ്റ്റും കാട്ടി

ഒരിക്കല്‍ മമ്മി അത് കയ്യോടെ പൊക്കി; കുറേ വഴക്കും കേട്ടു, സൈഡ് എഫക്ടിറ്റിന്റെ ലിസ്റ്റും കാട്ടി

ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലില്‍ സജീവമായ നടിയാണ് ശാലിന്‍ സോയ. ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പര തന്നെ മതിയാകും ശീലിനെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. തുടര്‍ന്ന് മലയാള സിനിമയിലെ അനിയത്തിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ശാലിന്‍ നായികയായും മിന്നും പ്രകടനം കാഴ്ച വെച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ തന്റെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്കെല്ലാം തന്നെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

ഇപ്പോഴിതാ തന്റെ മമ്മി അറിയാതെ ചെയ്തിരുന്ന കാര്യം മമ്മി കയ്യോടെ പിടിച്ച അനുഭവം പറയുകയാണ് ശാലിന്‍. കുട്ടികാലം മുതലേ താന്‍ നന്നായി ഫുഡ് കഴിക്കുമായിരുന്നു, അങ്ങനെയാണ് ഞാന്‍ ഇത്രയും ചബ്ബി ആയത്. പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ പറഞ്ഞുതുടങ്ങിയെന്നും, ആദ്യമൊന്നും ഞാന്‍ കാര്യമാക്കിയില്ലെന്നും ശാലിന്‍ പറയുന്നു. പക്ഷേ, പതിയെ അതെന്നെ ബാധിച്ചുതുടങ്ങി. ഒരുവേള, ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു തുടങ്ങി.അപ്പോഴൊന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നില്ല. പല പ്രൊജക്റ്റുകളുടെ തിരക്കില്‍ നടക്കുമ്പോഴും തടിയുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ മനസ്സിലങ്ങനെ മായാതെ കിടന്നു. അങ്ങനെയിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ തുടങ്ങിയത്.

ഡയറ്റ് ചെയ്യാനും വ്യായാമത്തിനുമൊക്കെ ആവശ്യത്തിനു സമയം. നേരത്തേ എന്റെ സുഹൃത്തുക്കളുമൊക്കെയായി വണ്ണം കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പലരും കീറ്റോ ഡയറ്റിനെക്കുറിച്ച് പറഞ്ഞുകേട്ടു. ഒരുപാട് നാളത്തേയ്ക്ക് ഈ ഡയറ്റ് എടുക്കുന്നത് റിസ്‌കാണെങ്കിലും കുറഞ്ഞ സമയം കൊണ്ടു തന്നെ നല്ല ഫലം കിട്ടുമെന്ന് പലരും അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഞാന്‍ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്. കീറ്റോ ചെയ്തു ഇരുപത് ദിവസം കഴിഞ്ഞപ്പോഴാണ് മമ്മി എന്നെ കൈയോടെ പിടികൂടിയത്. പിന്നെ ഗൂഗിളില്‍ നിന്നും ഒരു നീണ്ട ലിസ്റ്റുമായി എന്റെ അടുത്തേക്ക് വന്നു, സൈഡ് എഫക്ടിനെ കുറിച്ചുള്ള ലിസ്റ്റ് ആയിരുന്നു അത്, മുടി പോകും, ക്ഷീണമാകും എന്നിങ്ങനെ ആയിരുന്നു ലിസ്റ്റ്. കുറേ വഴക്കും കേട്ടു. എന്നാല്‍ കീറ്റോ ചെയ്തിട്ട് തനിക്ക് ഒരു സൈഡ് എഫക്റ്റും വന്നില്ല എന്ന് താരം പറയുന്നു. ഞാന്‍ വെള്ളം ധാരാളമായി കുടിക്കാറുണ്ട് എന്ന് ശാലിന്‍ പറയുന്നു.

ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലേയ്‌ക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഷാലിന്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ചിത്രങ്ങളിലെല്ലാം നടിയുടെ അഭിനയപാടവം പ്രേക്ഷകര്‍ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ശാലിന്‍ സോയ സിനിമയില്‍ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികള്‍ക്ക് നടിയെ സുപരിചിതമാണ്.   

More in Malayalam

Trending