Malayalam
കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്
കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്
By
Published on
മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദന പ്രവാഹം. നിരവധി സിനിമാ താരങ്ങളും പ്രമുഖരും മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന് കുഞ്ചാക്കോ ബോബനും താരത്തിന് ആശംസ അറിയിച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. ഫേസ്ബുക്ക് പേജില്‍ അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം.
‘അഭിനന്ദനങ്ങള്‍, കേരളത്തിന് വേണ്ടി 137 റണ്‍സ് നേടി വിജയ ശില്പിയായ അസറുദ്ധീന്’ എന്നാണ് ചാക്കോച്ചന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അസ്ഹറുദ്ദീന് ഒന്നാംനിര ടീമായ മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.നടന് നിവിന്‍ പോളിയും താരത്തിന് ആശംസ അറിയിച്ചിരുന്നു.
Continue Reading
You may also like...
Related Topics:Kunchacko Boban
