Malayalam
മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ?; മറുപടിയുമായി വിജയ് ബാബു
മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ?; മറുപടിയുമായി വിജയ് ബാബു
By
നടിമാര്‍ക്കു നേരെയുണ്ടാകുന്ന കാസ്റ്റിംഗ് കൗച്ച് പീഡനങ്ങള്‍ ഒട്ടേറെ ചര്‍ച്ചയായിട്ടുണ്ട്. അവസരങ്ങള്‍ നല്കുന്നതിനു വേണ്ടി നിര്‍മാതാക്കളും സംവിധായകന്മാരും നടത്തിയിട്ടുള്ള ലൈംഗിക ചൂഷണങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ് മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. ലെറ്റ്സ് ഇന്റര്‍വ്യൂ എന്ന പ്രോഗ്രാമിലൂടെയാണ് വിജയ് ബാബു മറുപടി നല്‍കിയത്.
കാസ്റ്റിംഗ് കൗച്ച് എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്ന് തനിക്ക് അറിയില്ല. എന്നാല്‍ സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരം പരിപാടികള്‍ ഉണ്ട്. കാര്യം നേടാന്‍ വേണ്ടി പെണ്‍കുട്ടികളോട് വഴങ്ങി കൊടുക്കുവാന്‍ പറയുന്നുണ്ട്. ഞാന്‍ എല്ലാ മേഖലകളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഇത്തരം കാര്യങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ കേട്ടിട്ടുമുണ്ട്. ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ സ്വയം സംരക്ഷിയ്ക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ മുമ്പ് മലയാള സിനിമയിലെ കാസ്റ്റിഗ് കൗച്ചിനെ കുറിച്ച് യുവനടന് നവജിത്ത് നാരായണ്‍ രംഗത്തെത്തിയതും ഏറെ വാര്‍ത്തയായിരുന്നു. നടിമാര്‍ മാത്രമല്ല, നടന്മാര്ക്കു നേരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അത് മലയാള സിനിമയലെന്നത് ഏറെ അമ്പരിപ്പിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. തന്റെ ഫേസ്്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. കൊച്ചിയില്‍ വെച്ച് ഒരു സംവിധായകന്റെ അടുത്ത് ചാന്‍സ് ചോദിച്ച് ചെന്നപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സംവിധായകന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചിട്ട് താന്‍ അവിടെ നിന്നും ഇറങ്ങിയെന്നും നവജിത്ത് പറഞ്ഞിരുന്നു.
