Malayalam
അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാന്‍ വിടാന്‍ പറ്റില്ലല്ലോ; സര്‍ഫിംഗ് ചിത്രങ്ങളുമായി സുദേവ്
അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാന്‍ വിടാന്‍ പറ്റില്ലല്ലോ; സര്‍ഫിംഗ് ചിത്രങ്ങളുമായി സുദേവ്
By
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുദേവ് നായര്‍. തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് ഒരു സ്ഥാനം നേടിയെടുക്കാന്‍ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. രസകരമായ അടിക്കുറിപ്പോടെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. വര്‍ക്കല ബീച്ചില്‍ സര്‍ഫിംഗ് നടത്തിയ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വര്‍ക്കല കടലില്‍ തന്റെ ട്രാന്‍സ്പരന്റ് കോണ്ടാക്റ്റ് ലെന്‍സ് കളഞ്ഞുപോയത് ആര്‍ക്ക് എങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരിച്ചുതരണം. സര്‍ഫിംഗ് നടത്തുന്നതിനിടയില്‍ ഫോട്ടോ എടുക്കുമ്പോഴാണ് അത് നഷ്ടപ്പെട്ടത്. അന്ന് രാവിലെ ബാക്കി സമയം മുഴുവന്‍ അത് തെരഞ്ഞ് നടക്കുകയായിരുന്നു. ഇത് കേവലം ഡിസ്പോസബിള്‍ ലെന്‍സിന്റെ കാര്യമല്ല. എന്റെ ഈഗോയാണ്. അങ്ങനെ എപ്പോഴും കടലിനെ വിജയിക്കാന്‍ വിടാന്‍ പറ്റില്ലല്ലോയെന്നാണ് തമാശരൂപേണ സര്‍ഫിംഗിനെ കുറിച്ച് സുദേവ് പറയുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്.
