Malayalam
‘വീ വാണ്ട് രജിത് സര്‍ ബാക്ക്’ രജിതിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രജിത് ആര്‍മി
‘വീ വാണ്ട് രജിത് സര്‍ ബാക്ക്’ രജിതിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രജിത് ആര്‍മി
By
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഇപ്പോഴിതാ ബിഗ്‌ബോസിന്റെ മൂന്നാം ഭാഗം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രജിത്കുമാറിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പായ രജിത് ആര്‍മി.
കഴിഞ്ഞ സീസണില്‍ ഏറെ ചര്‍ച്ചയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. ഷോയില്‍ രജിത് കുമാര്‍ ഉണ്ടാക്കിയ ഇംപാക്ട് പ്രതിഫലിച്ചത് ബിഗ്‌ബോസ് വീട്ടിനുള്ളിലായിരുന്നില്ല, സമൂഹത്തിലായിരുന്നു. രജിത് കുമാറിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. രജിത് ആര്‍മി എന്ന പേരില്‍ രജിത് ആരാധകരൊത്തുകൂടുകയും ബിഗ്‌ബോസ് വീട്ടിനുള്ളില്‍ രജിത്തിനെതിരെ നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്കെതിരെ സൈബറാക്രമണം നടത്തുകയുമൊക്കെ ചെയ്തിരുന്നു. വീ വാണ്ട് രജിത് സര്‍ ബാക്ക് എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ‘ബിഗ്‌ബോസ് 3യില്‍ രജിത് സാറിനെ തിരിച്ചെത്തിക്കണം’ എന്നാവശ്യപ്പെടുന്ന ആരാധകരുടെ ആവശ്യത്തോട് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ന്റെ വേദിയില്‍ വെച്ചാണ് നടന്‍ ടോവിനോ തോമസ് ബിഗ് ബോസ് സീസണ്‍ 3 ന്റെ ലോഗോ പുറത്തിറക്കിയത്. പരിപാടിയുടെ അവതാരക ജ്യൂവല്‍ മേരി ബിഗ്‌ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സൈബറിടത്തില്‍ നിരവധി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിഗ്‌ബോസ് മലയാളം സീസണ്‍ 3യിലെത്തുന്ന മത്സരാര്‍ത്ഥികളെ പറ്റിയുള്ള ചര്‍ച്ചകളാണ് സജീവം. രഹ്നാ ഫാത്തിമ മുതല്‍ മോഹനന്‍ വൈദന്‍് വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
