Malayalam
‘ഇത് ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല’; സങ്കടം പറഞ്ഞ ആരാധകന് മറുപടിയുമായി ഉണ്ണി
‘ഇത് ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല’; സങ്കടം പറഞ്ഞ ആരാധകന് മറുപടിയുമായി ഉണ്ണി
മലയാള യുവതാരങ്ങളില്‍ മുന്നില്‍ നില്‍കക്ുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിക്കൊപ്പം എടുത്ത ചിത്രം ബ്ലര്‍ ആയി പോയതിനാല്‍ ആരും വിശ്വസിക്കുന്നില്ല എന്ന് സങ്കടം പറഞ്ഞെത്തിയ ആരാധകന് മറുപടി കൊടുത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
”ജീവിതത്തില്‍ ആദ്യമായി ഒരു സെലിബ്രിറ്റിയെ അടുത്ത് കാണുകയും, അദ്ദേഹത്തോടൊപ്പം എടുക്കുകയും ചെയ്ത സെല്‍ഫി. ക്യാമറ ചതിച്ചതു കാരണം ചെറുതായിട്ടൊന്ന് ബ്ലര്‍ ആയിപ്പോയി.
അതുകാരണം ഇതില്‍ ഉണ്ണി മുകുന്ദനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. നിങ്ങള്‍ തന്നെ ഒന്ന് പറ ഉണ്ണിയേട്ടാ” എന്നായിരുന്നു കമന്റ്.
പിന്നാലെ താരത്തിന്റെ മറുപടിയും എത്തി. ”ഇത് ഞാന്‍ തന്നെ” എന്ന് ഉണ്ണി മുകുന്ദന്‍ മറുപടിയായി പറഞ്ഞു. ഇപ്പോള്‍ കമന്റും മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഉണ്ണി മുകുന്ദന് ആരാധകരോടുള്ള സ്നേഹം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ആരാധകര്‍ക്കൊപ്പം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്.
അതേസമയം, മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. ഭ്രമം, ബ്രൂസ്ലി, കിലാഡി, ചോക്ലേറ്റ് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍.
