News
വിജയ്കാന്ത് ആശുപത്രിയില്‍; ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍
വിജയ്കാന്ത് ആശുപത്രിയില്‍; ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍
നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയ്കാന്തിനെ ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം.
അതേസമയം ഡോക്ടര്‍മാര്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നോക്കുന്നുണ്ടെന്നും, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നുമാണ് പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരും കോവിഡ് നെഗറ്റീവ് ആയി ഒക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിരുന്നു.
നിരന്തരമായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ കുറച്ചുകാലങ്ങളായി പൊതുചടങ്ങുകളില്‍ നിന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു വിജയ്കാന്ത്.
