Connect with us

അച്ഛനായ വിവരം പങ്കുവെച്ച് സ്വാമി അയ്യപ്പന്‍ താരം കൗശിക് ബാബു; ആശംസകളുമായി ആരാധകര്‍

News

അച്ഛനായ വിവരം പങ്കുവെച്ച് സ്വാമി അയ്യപ്പന്‍ താരം കൗശിക് ബാബു; ആശംസകളുമായി ആരാധകര്‍

അച്ഛനായ വിവരം പങ്കുവെച്ച് സ്വാമി അയ്യപ്പന്‍ താരം കൗശിക് ബാബു; ആശംസകളുമായി ആരാധകര്‍

ഹിറ്റ് സീരിയലായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച തെലുങ്ക് താരമാണ് കൗശിക് ബാബു. സ്വാമി അയ്യപ്പനിലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടാന്‍ കൗശികിന് ആയിരുന്നു.

ഏതാനും ചില സിനിമകളിലും കൗശിക് അഭിനയിച്ചിരുന്നുവെങ്കിലും സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയാണ് പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്. മലയാളത്തില്‍ അയ്യപ്പനായും തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമൊക്കെയായി പുരാണ കഥകളില്‍ കൗശിക് തിളങ്ങി നിന്നിരുന്നു. വൈറ്റ് ബോയ്സ് എന്ന ചിത്രത്തില്‍ ആണ് നായകനായി കൗശിക എത്തിയത്.

ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താന്‍ അച്ഛനായ വിവരം കൗശിക് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. നിരവധി ആരാധകരും സുഹൃത്തുക്കളും ആണ് കൗശിക്കിനും കുടുംബത്തിനും ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

2019ലായിരുന്നു ഭവ്യയുമായുള്ള താരത്തിന്റെ വിവാഹം. കുറച്ച് നാളുകള്‍ മുമ്പ് ഭവ്യയുടെ വളക്കാപ്പ് ചടങ്ങിന്റെ ദൃശ്യങ്ങള്‍ കൗശിക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് കൗശിക്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛന്‍. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്.

More in News

Trending

Recent

To Top