Connect with us

ഇത്രയധികം ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറെപ്പോലെ മികച്ചരീതിയില്‍ പ്രവൃത്തിച്ച മന്ത്രി മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്നത് നിരാശാജനകം

Malayalam

ആരോഗ്യമന്ത്രി കെ.കെ ശൈലജ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ല എന്നത് നിരാശാജനകമായ കാര്യമാണെന്ന് സംവിധായിക അഞ്ജലി മോനോന്‍.

ആളുകള്‍ക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും ആവശ്യമുള്ള ഒരു സമയത്ത്, ഇത്രയധികം ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറെപ്പോലെ ഇത്ര മികച്ചരീതിയില്‍ പ്രവൃത്തിച്ച മന്ത്രി മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്നത് നിരാശാജനകമാണെന്നാണ് അഞ്ജലി പറയുന്നത്.

കെ.കെ. ശൈലജയും അവരുടെ പ്രവര്‍ത്തനങ്ങളും പ്രചോദനമേകുന്നതായിരുന്നുവെന്നും അഞ്ജലി പറയുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ശൈലജ ടീച്ചറെ മാറ്റിയതില്‍ നിരാശ അറിയിച്ചത്.

ഗായിക സിത്താര കൃഷ്ണകുര്‍, രേവതി സമ്പത്ത്, മാലാ പാര്‍വതി, ഗീതു മോഹന്‍ദാസ് എന്നു തുടങ്ങി നിരവധി പേരാണ് ഇക്കാര്യത്തില്‍ നിരാശ പ്രകടിപ്പിച്ച് എത്തിയത്.

എന്നാല്‍ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു കെകെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.

More in Malayalam

Trending