Connect with us

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വകുപ്പ് ഏറ്റവും മികച്ച രീതിയില്‍ ഭരിച്ച മന്ത്രിയേ, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു, തല്‍ക്കാലം നിങ്ങള്‍ കരഞ്ഞ് തീര്‍ക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് എംഎ നിഷാദ്

Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വകുപ്പ് ഏറ്റവും മികച്ച രീതിയില്‍ ഭരിച്ച മന്ത്രിയേ, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു, തല്‍ക്കാലം നിങ്ങള്‍ കരഞ്ഞ് തീര്‍ക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് എംഎ നിഷാദ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വകുപ്പ് ഏറ്റവും മികച്ച രീതിയില്‍ ഭരിച്ച മന്ത്രിയേ, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു, തല്‍ക്കാലം നിങ്ങള്‍ കരഞ്ഞ് തീര്‍ക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് എംഎ നിഷാദ്

രണ്ടാം പിണറായി മന്ത്രി സഭയിലേയ്ക്ക് കെ.കെ ശൈലജയെ ഉള്‍പ്പെടുത്താത്തിനെ സംബന്ധിച്ചു വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വര്‍ഷങ്ങള്‍ക്കു മുമ്പും ഒരു മികച്ച മന്ത്രിയെ മാറ്റിയിട്ടുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി സംവിധായകന്‍ എം.എ നിഷാദ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ രൂപം;

രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യങ്ങള്‍ !

സ: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാറിലെ,മന്ത്രിമാരെ പ്രഖ്യാപിച്ചു. ആദ്യമായി,മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും അഭിനന്ദനങ്ങള്‍. ചരിത്ര വിജയം നേടി, ഒരു സര്‍ക്കാര്‍ തുടര്‍ ഭരണത്തിലെത്തുന്നതും ഒരു ചരിത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍, പുതിയ സര്‍ക്കാറില്‍

സത്യപ്രതിജ്ഞ ചെയ്ത്, അധികാരത്തിലെത്തുന്ന നിയുക്ത മന്ത്രിമാരെല്ലാം, പുതുമുഖങ്ങളാണെന്നുളള ചരിത്രപരമായ തീരുമാനം, വരും കാലങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെടും. ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഇടതു പക്ഷത്തിന് മാത്രമേ കഴിയൂ. അത് കൊണ്ട് തന്നെയാണ്, ഇടതു പക്ഷം വ്യത്യസ്തമാകുന്നതും.

ഇടത് പക്ഷം എടുക്കുന്ന തീരുമാനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകുന്ന കാഴ്ച്ച വര്‍ത്തമാനകാലത്തെ പ്രത്യേകതയാണ് …ആരും വിമര്‍ശനത്തിന് അതീതരല്ല. പക്ഷെ കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസം എന്നൊരു രീതിയുണ്ട്. ക്രിയാത്മക വിമര്‍ശനം, അതാണ് ആ രീതി.

പക്ഷെ പലപ്പോഴും,അത്തരമൊരു വിമര്‍ശനത്തിനപ്പുറം, അസിഹ്ഷണതയോടെ വ്യക്തിപരമായ ആക്ഷേപങ്ങളിലാണ് പലരും ശ്രദ്ധ ചെലുത്തുന്നത്. ആ കൂട്ടരില്‍ ചില ഇടതുപക്ഷ അനുഭാവികളും ഉള്‍പ്പെടുന്നു എന്നുളളത് ആശ്വാസകരമല്ല.

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 99 സീറ്റ് നേടി ഉജ്വല വിജയം കൈവരിച്ചു. ജയിച്ച മുഴുവന്‍ ആളുകളേയും മന്ത്രിമാരാക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഇവര്‍ക്കെല്ലാം അതിനുളള യോഗ്യത ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ശൈലജ ടീച്ചറുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ട് പിടിച്ച് നടക്കുന്നത് കാണുമ്പോള്‍, ചിലതൊക്കെ എഴുതണമെന്ന് തോന്നി.

ഒന്നാം പിണറായി സര്‍ക്കാറില്‍ പാര്‍ട്ടി ഷൈലജ ടീച്ചര്‍ക്ക് ഒരു ചുമതല നല്‍കി. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ ചുമതല. പാര്‍ട്ടി ങഘഅ ആക്കി, അതിന് ശേഷം മന്ത്രി പദത്തിലേക്കേറിയ ടീച്ചര്‍ ഏറ്റവും പ്രശംസനീയവും ആത്മാര്‍ത്ഥയോടേയും ആ ചുമതല നിര്‍വ്വഹിച്ചു. കേരളം നിപ്പയേയും കോവിഡിനേയും പ്രതിരോധിക്കുന്നതില്‍ അന്താരാഷ്ട്രാ തലത്തില്‍ തന്നെ വലിയ തോതില്‍ അംഗീകാരവും നേടി.

ടീച്ചറിന്റെ തന്നെ വാക്കുകള്‍ കടം എടുത്താല്‍, ‘അതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള ടീം വര്‍ക്കിന്റെ വിജയം’. പാര്‍ട്ടി അന്ന് ടീച്ചര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ചുമതല നല്‍കുമ്പോള്‍ ടീച്ചറും പുതുമുഖമായിരുന്നു.

ശൈലജ ടീച്ചറെ, അന്ന് കോവിഡ് റാണിയെന്നും, നിപ്പ രാജകുമാരിയെന്നും വിളിച്ച് അടച്ചാക്ഷേപിച്ചവരുടെ അനുയായികളാണ് ഇന്ന് ടീച്ചര്‍ക്ക് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നതില്‍ ഏറിയ പങ്കും എന്നതാണ് വിരോധാഭാസം.

ശരിയാണ് ടീച്ചറോട് മാനസ്സിക അടുപ്പമുളള പാര്‍ട്ടി സഖാക്കള്‍ക്കും, സ്ത്രീകളടക്കമുളള പൊതു സമൂഹത്തിലെ ഒരു വിഭാഗത്തിനും ഈ തീരുമാനം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.

പക്ഷെ,പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കുന്നത് ശരിയുമല്ല. അത് കൊണ്ട് ടീച്ചര്‍ മാറി നില്‍ക്കുന്നു. അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍,ടീച്ചര്‍ ആ തീരുമാനം അംഗീകരിച്ചു. അതാണ് ശരിയായ നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നായകന്‍ എന്ന വ്യക്തമായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കി കൊണ്ട് തന്നെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് കൊണ്ട്,പിണറായും കൂടി മാറി നില്‍ക്കട്ടെ, എന്ന നിഷ്പക്ഷ വേഷം അണിഞ്ഞ ചില അഭിനവ ബുദ്ധിജീവികള്‍
രംഗത്തെത്തിയിട്ടുണ്ട്.

തല്‍ക്കാലം നിങ്ങള്‍ കരഞ്ഞ് തീര്‍ക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സി പി എം പോലെ തന്നെ മാതൃകാപരമായ തീരുമാനം തന്നെയാണ് സി പി ഐയ്യും മന്ത്രിമാരുടെ കാര്യത്തില്‍ എടുത്തത്. എല്ലാവരും പുതുമുഖങ്ങള്‍..അതില്‍ ഏറ്റവും അഭിനന്ദനീയമായ തീരുമാനം, ഒരു വനിതയ്ക്ക് അവസരം നല്‍കി എന്നുളളതാണ്.

സ: ജെ ചിഞ്ചുറാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് സിപിഐ എന്ന പാര്‍ട്ടി,പുതിയ ചരിത്രം കുറിക്കുകയാണ്.സ: ചിറ്റയം ഗോപകുമാറിനെ മന്ത്രി ആക്കാത്തതില്‍,ഒരുപാട് സഖാക്കള്‍ക്ക് പരിഭവമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി പന്തളത്ത് നിന്ന് ജയിച്ചു വന്ന ചിറ്റയം ആ പദവിയിലേക്ക് എന്ത് കൊണ്ടും യോഗ്യനായിരുന്നു. പാര്‍ട്ടി അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് തീരുമാനിച്ചത്. ചിറ്റയത്തിനും അഭിനന്ദനങ്ങള്‍.

പുതിയ മന്ത്രിസഭയിലെ, ന്ത്രിമാരെല്ലാവരും കഴിവുളളവരാണ്. ജനഹിതമനുസരിച്ച് അവര്‍ക്ക് ഭരിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസവും എനിക്കുണ്ട്. ഒന്നാം മന്ത്രിസഭയിലെ കഴിവ് തെളിയിച്ച സ : തോമസ് ഐസക്കും, സ: ജി സുധാകരനും ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല എന്ന കാര്യവും നാം ഓര്‍ക്കണം..

ഇനി ഒരോര്‍മ്മപ്പെടുത്തല്‍…

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വകുപ്പ് ഏറ്റവും മികച്ച രീതിയില്‍ ഭരിച്ച മന്ത്രിയേ, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചിരുന്നൂ…ആ സഖാവിന്റെ പേര്

പിണറായി വിജയന്‍ എന്നാണ്…

ലാല്‍ സലാം

More in Malayalam

Trending