Connect with us

കോവിഡ് പ്രതിസന്ധി; ഉപജീവനത്തിനായി തന്റെ പുരസ്‌കാരങ്ങള്‍ വിറ്റ് നടി പവള ശ്യാമള, പട്ടിണി കിടന്നിട്ടുണ്ട് എങ്കിലും ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് തന്നെ ഭയപ്പെടുത്തുന്നുവെന്ന് താരം

News

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി ബാധിച്ചിരിക്കുന്ന വേളയില്‍ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. ജീവിതം ആകെ താളം തെറ്റിയപ്പോള്‍ ഉപജീവനത്തിനായി താന്‍ നേടിയെടുത്ത പുരസ്‌കാരങ്ങള്‍ വിറ്റിരിക്കുകയാണ് നടി പവള ശ്യാമള.

തെലുങ്ക് സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പവള ശ്യാമള. 1984 മുതല്‍ തെലുങ്ക് സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന താരമാണ് പവള ശ്യാമള.

എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ ലോക്ക്ഡൗണും സിനിമാ ഷൂട്ടിംഗ് നിലച്ചതും എല്ലാം താരത്തെ ദുരിതത്തിലാക്കി.

കടുത്ത ദാരിദ്രത്തിലാണ് താന്‍. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് തന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് തന്റെ മകള്‍ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്.

ആരും ഇതുവരെ സഹായിക്കാന്‍ വന്നില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വില്‍ക്കേണ്ടി വന്നു എന്നാണ് പവള ശ്യാമള പറയുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ഷൂട്ടിംഗ് മുടങ്ങിയതോടെ അഭിനേതാക്കളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാങ്കേതിക പ്രവര്‍ത്തകരുമടങ്ങുന്ന ആളുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.

More in News

Trending