News
ഈ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, കഴിയുന്ന വിധം പരസ്പരം സഹായിക്കണം; അഭ്യര്‍ത്ഥനയുമായി ഭൂമിക ചൗള
ഈ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, കഴിയുന്ന വിധം പരസ്പരം സഹായിക്കണം; അഭ്യര്‍ത്ഥനയുമായി ഭൂമിക ചൗള
കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമായി മാറുന്ന ഈ വേളയില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. രോഗബാധിതരായി നിരവധി പേരാണ് ദിനം പ്രതി മരണത്തിനു കീഴടങ്ങുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ സാമ്പത്തികമായും നിരവധി പേരാണ് കഷ്ടത അനുഭവിക്കുന്നത്.
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്നവര്‍ അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നു. എന്നാല്‍ പുറത്തിറങ്ങി ജോലി ചെയ്യേണ്ടി വരുന്ന സാധാരണക്കാരുടെയും സിനിമാ സീരിയല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും അവസ്ഥ വളരെ ദയനീയമാണ്.
ജീവനു വേണ്ടി നെട്ടോട്ടം ഓടുന്ന അവസ്ഥയില്‍ നിരവധി പേരാണ് സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയത്. ഇനിയൊരു മൂന്നാം തരംഗത്തെ കൂടി നേരിടേണ്ടി വരുമെന്ന വാര്‍ത്ത നെഞ്ചിടിപ്പോടു കൂടിയല്ലാതെ ഉള്‍ക്കൊള്ളാനാകില്ല.
എല്ലാം അടച്ചു പൂട്ടി വീട്ടില്‍ ഇരിക്കുകയല്ലാതെ, ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒരു ഭാഗത്ത് കോവിഡ് ബാധിച്ച് ജനങ്ങള്‍ മരണപ്പെടുമ്പോള്‍ മറുവശത്ത് പട്ടിണി കാരണം മരണപ്പെടുന്നവരും കുറവല്ല.
അതിനാല്‍ നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക എന്ന സന്ദേശവുമായി എത്തിയിരിയ്ക്കുകയാണ് നടി ഭൂമിക ചൗള. ഭ്രമണം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായാണ് നടി. ഭൂമിക തന്റെ ട്വിറ്ററിലൂടെയാണ് ഈ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, കഴിയുന്ന വിധം പരസ്പരം സഹായിക്കണം എന്ന സന്ദേശവുമായി എത്തിയത്.
‘എല്ലായ്‌പ്പോഴും പണത്തെ കുറിച്ച് മാത്രമുള്ളതല്ല. ഈ ഒരു സമയം നമ്മളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. മറ്റൊരാളെ സഹായിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാല്‍ അത് ചെയ്യണം.
മറ്റൊരാള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാന്‍ തനിയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് എല്ലാവരും സ്വയം ചിന്തിച്ചു നോക്കുക. ചില ബ്രാന്റുകളെയും ചെറിയ ബിസിനസ്സുകാരെയും സഹായിക്കാന്‍ ശ്രമിക്കാം. പക്ഷെ എല്ലാം പണത്തിന് വേണ്ടിയല്ല. അവര്‍ക്ക് വേണ്ടി പ്രമോഷന്‍ നല്‍കുന്നത് ഫ്രീയായിട്ട് ആയിക്കോട്ടെ.
പ്രമോട്ട് ചെയ്തുകൊണ്ട് പ്രോത്സാഹിപ്പിക്കുമ്പോള്‍, ആ പ്രമോട്ട് ചെയ്യുന്ന കാര്യത്തില്‍ അയാള്‍ക്ക് വിശ്വാസം ഉണ്ടായിരിയ്ക്കണം. ഇത് ഈ സമയത്ത് നല്‍കാന്‍ കഴിയുന്ന സ്നേഹത്തെയും പരിഗണനെയെയും കുറിച്ചാണ്. എല്ലാവരും സുക്ഷിതരായി ഇരിക്കുക. അനുഗ്രഹീതരായിയ്ക്കട്ടെ ” എന്നാണ് ഭൂമികയുടെ പോസ്റ്റ്.
തെലുങ്കിലൂടെയാണ് ഭൂമിക അഭിനയരംഗത്തേക്ക് കടന്നു വരുന്നത് . പിന്നീട് തമിഴകത്തിന്റേയും മലയാളത്തിന്റേയും പ്രിയതാരമായി മാറുകയായിരുന്നു. ബദ്രി, ഖുഷി, ഒക്കട്, തേരേ നാം, സില്ലിന് ഒരു കാതല്‍, ഗാന്ധി മൈ ഫാദര്‍, അനസൂയ, ബഡ്ഡി, ഭ്രമരം തുടങ്ങി ഭൂമികയുടെ സിനിമകള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
നായകന്‍മാരുമായി മികച്ച കെമിസ്ട്രിയാണ് താരം പുറത്തെടുക്കാറുള്ളത്. വിവാഹത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. പ്രണയിച്ച് വിവാഹിതരയാവരാണ് ഭൂമികയും ഭരത് താക്കൂറും. പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു ഭൂമിക ക്യാമറയെ ആദ്യമായി അഭിമുഖീകരിച്ചത്. മോഡലിംഗിലും താരം സജീവമായിരുന്നു. തെലുങ്ക് സിനിമയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.
ആദ്യ സിനിമയിലൂടെ തന്നെ താരമായി മാറിയ ഭൂമികയ്ക്ക് പിന്നീട് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സേഫായിരിക്കുമെന്നും താരം തെളിയിച്ചിരുന്നു. അതാത് സിനിമയ്ക്ക് അനുസരിച്ച തരത്തില്‍ ഗ്ലാമറസ് പ്രകടനം നടത്തിയും താരം ഞെട്ടിച്ചിരുന്നു.
സ്വന്തം നിലപാടുകളെക്കുറിച്ച് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. തമിഴിലേക്ക് എത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മോഹന്‍ലാലിന്റെ നായികയായാണ് ഭൂമിക മലയാളത്തിലേക്ക് എത്തിയത്. ഭ്രമരം എന്ന ചിത്രത്തിലൂടെയായിരുന്നു ആ വരവ്. പിന്നീട് ബഡ്ഡി എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന ഭൂമിക ചൗള ഇപ്പോള്‍ സഹതാര വേഷങ്ങളാണ് ചെയ്തു കൊണ്ടിരിയ്ക്കുന്നത്. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും നല്ല നല്ല അവസരങ്ങള്‍ നടിയെ തേടി എത്തുന്നു. ഗോപി ചന്ദും തമന്ന ഭട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേട്ടി മര്‍ എന്ന ചിത്രത്തിലാണ് ഭൂമിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ബാലകൃഷ്ണയുടെ അഖന്ദ എന്ന ചിത്രത്തിലും ഭൂമിക അഭിനയിക്കുന്നുണ്ട്.