Connect with us

കരിക്കിലെത്തിയത് ജോലി രാജി വെച്ച്, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നാണ് ബന്ധുക്കളടക്കം പലരും ചോദിച്ചത്

Malayalam

കരിക്കിലെത്തിയത് ജോലി രാജി വെച്ച്, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നാണ് ബന്ധുക്കളടക്കം പലരും ചോദിച്ചത്

കരിക്കിലെത്തിയത് ജോലി രാജി വെച്ച്, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നാണ് ബന്ധുക്കളടക്കം പലരും ചോദിച്ചത്

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അനു കെ അനിയന്‍. കരിക്ക് സീരിസിലെം ജോര്‍ജിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇപ്പോഴിതാ കരിക്കേലിയേക്കുളള തന്റെ വരവിനെ കുറിച്ച് പറയുകയാണ് അനു.

ജോലി രാജിവെച്ചാണ് അനു കരിക്ക് സീരിസിലേക്ക് എത്തുന്നത്. ഇങ്ങനെ പണിയില്ലാതെ നടക്കണോ, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ തന്നോട് ചോദിച്ചവരുണ്ട് എന്ന് നടന്‍ പറയുന്നു.

ബന്ധുക്കളുടെ അടുത്ത് നിന്നു പോലും വലിയ വിമര്‍ശനമായിരുന്നു. പിന്നീട് അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി തങ്ങള്‍ക്ക് മാറ്റാന്‍ പറ്റിയെന്നും അനു കെ. അനിയന്‍ പറയുന്നു.

അന്ന് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ പരിപാടി നന്നാവുന്നുണ്ട്, അടുത്ത വീഡിയോ എന്നാണ് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയെന്നും അനു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ഒരു ഉള്‍നാടന്‍ ഗ്രമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് കലോത്സവങ്ങളോട് താത്പര്യമായിരുന്നു. തന്നെ മ്യൂസിക്കും നാടകവും പഠിപ്പിക്കാന്‍ അമ്മ മുന്നോട്ടിറങ്ങി.

അന്ന് ഇവനെ കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന തരത്തില്‍ അത്ഭുതത്തോടെയാണ് പലരും നോക്കിയിരുന്നത്. കരിക്കിലേക്ക് വന്നപ്പോള്‍ ജോലി രാജി വെച്ചു.

നിന്റെ ഇഷ്ടം അതാണെന്ന് നിനക്ക് ബോദ്ധ്യമുണ്ടല്ലോ, അപ്പോള്‍ പിന്നെ അതിനകത്ത് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല എന്നാണ് അന്ന് അമ്മ പറഞ്ഞത്. തന്റെ വരുമാനം ആവശ്യമുള്ള അന്നത്തെ ഘട്ടത്തില്‍ മറ്റൊരു രക്ഷിതാവും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും’ അനു പറയുന്നു.

More in Malayalam

Trending

Recent

To Top