Malayalam
കരാര്‍ റദ്ദാക്കാന്‍ സാധിക്കില്ല; ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍
കരാര്‍ റദ്ദാക്കാന്‍ സാധിക്കില്ല; ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍

ദൃശ്യം 2 വിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും അതുകൊണ്ട് ആമസോണ്‍ പ്രൈമില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയവരാരും തന്നെ തന്റെ ഭാഗം കേള്‍ക്കുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ആമസോണ്‍ പ്രൈമുമായുള്ള കരാര്‍ ഇനി റദ്ദാക്കാന്‍ സാധിക്കില്ല എന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഫിലിം ചേബറും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയിരുന്നു. ജനുവരി ഒന്നിനാണ് ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പേരുണ്ടാക്കിയത് തിയേറ്ററില്‍ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി അവര്‍ക്ക് വേണ്ടേ എന്നാണ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...