‘ഒറിജിനലിനോട് മാക്സിമം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്’ എന്ന് ഹരീഷ് ശിവരാമകൃഷ്ണന്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വീണ്ടും പുതിയ വീഡിയോയുമായി ആര്യ ദയാല്‍

കഴിഞ്ഞ ദിവസം ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് എത്തിയിരുന്നു. ഇതിന് വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ട്രോളുകളും വിമര്‍ശനങ്ങളും ഡിസ്ലൈക്കുകളും ആണ് വീഡിയോയ്ക്ക് ലഭിച്ചത്. ഇതിനിടെ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഗായകന് ഹരീഷ് ശിവരാമകൃഷ്ണനുമൊത്ത് ഒരു ലിപ്സിങ്ക് വീഡിയോ ആണ് ആര്യ പങ്കുവച്ചത്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തില്‍ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേര്‍ന്നു പാടി ഹിറ്റാക്കിയ ‘തങ്കത്തിങ്കള്‍’ എന്ന വിദ്യാസാഗര്‍ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ലിപ്സിങ്ക് നടത്തിയിരിക്കുന്നത്.
‘ഒറിജിനലിനോട് മാക്സിമം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെ ഹരീഷ് ആണ് ഈ വീഡിയോ ആദ്യം ചെയ്തത്. ഇതിന് പിന്നാലെ ഹരീഷിന്റെ വീഡിയോയ്ക്കൊപ്പം ചേര്‍ത്ത് തന്റെ ലിപ്സിങ്ക് വേര്‍ഷന്‍ ആര്യയും പങ്കുവെയ്ക്കുകയായിരുന്നു.
നിരവധി പേര് ഹരീഷിനും ആര്യയ്ക്കും പിന്തുണയുമായെത്തിയപ്പോള്‍ ഈ വീഡിയോയ്ക്കും വലിയ തോതില്‍ വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. പാട്ടുകള്‍ വലിച്ചു നീട്ടുന്നതിലും അനാവശ്യ സംഗതികള്‍ തിരുകിക്കയറ്റുന്നതിലും നല്ലത് ഇതാണെന്നാണ് പലരുടെയും കമന്റ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...