Connect with us

രണ്ട് പേരെയും പോലീസ് കണ്ടു പിടിച്ചു, ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖം കണ്ട് എങ്ങിനെ ഉപേക്ഷിച്ചു പോകാന്‍ തോന്നി; തനൂജയും മകളും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുഹൃത്ത്

Malayalam

രണ്ട് പേരെയും പോലീസ് കണ്ടു പിടിച്ചു, ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖം കണ്ട് എങ്ങിനെ ഉപേക്ഷിച്ചു പോകാന്‍ തോന്നി; തനൂജയും മകളും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുഹൃത്ത്

രണ്ട് പേരെയും പോലീസ് കണ്ടു പിടിച്ചു, ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖം കണ്ട് എങ്ങിനെ ഉപേക്ഷിച്ചു പോകാന്‍ തോന്നി; തനൂജയും മകളും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സുഹൃത്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോമഡി ആര്‍ട്ടിസ്റ്റ് ജിനു കോട്ടയത്തിന്റെയും നടി തനൂജയുടെയും കുടുംബ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയിരുന്നു. തനൂജ തന്നെയാണ് താനും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റ് പങ്ക് വച്ചത്.

ഭര്‍ത്താവും കാമുകിയുമായുള്ള സ്വകാര്യ ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു തനൂജ ഇതേ കുറിച്ച് അറിയിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും കുടുംബസുഹൃത്തും, സാമൂഹിക പ്രവര്‍ത്തകനും ആയ ജാഫര്‍ പങ്കിട്ട വീഡിയോ ആണ് വൈറല്‍ ആകുന്നത്. തനൂജയുടെയും ജിനുവിന്റെയും നിലവിലെ സാഹചര്യങ്ങളെ കുറിച്ചാണ് ജാഫര്‍ സംസാരിക്കുന്നത്.

തനൂജയും കുടുംബവും പറഞ്ഞതുകൊണ്ടും അവരുടെ അവസ്ഥ കണ്ടിട്ടുമാണ് ഈ വീഡിയോ ചെയ്തത് എന്ന് പറഞ്ഞുകൊണ്ടാണ് ജാഫര്‍ സംസാരിച്ചു തുടങ്ങുന്നത്. ‘ജിനുവിന്റെ ഭാര്യ തനൂജയും മകളും ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖം കണ്ട് എങ്ങിനെ ഉപേക്ഷിച്ചു പോകാന്‍ തോന്നി. ജിനുവിന് ഒപ്പം പോയ ആ സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കണ്ടെത്തുകയും, ജഡ്ജിയുടെ വീട്ടില്‍ ഹാജര്‍ ആക്കുകയും ചെയ്തു.

എന്നാല്‍ ആ സ്ത്രീയുടെ മക്കളെ അവരുടെ ഭര്‍ത്താവിന് ഒപ്പം അയക്കാനും, ജിനുവിന് ഒപ്പം പോകാന്‍ ആ സ്ത്രീക്ക് അനുമതി ജഡ്ജി നല്‍കി’ എന്ന് ജാഫര്‍ വീഡിയോയിലൂടെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ തനൂജയുടെ മാനസികാവസ്ഥയും, സാമ്പത്തിക നിലയും കൂടുതല്‍ പരുങ്ങലില്‍ ആണെന്നും ജാഫര്‍ പറയുന്നു.

കുഞ്ഞു മകളെയും കൂട്ടി ഈ കൊവിഡ് കാലത്ത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയില്‍ ആണ് തനൂജ ഉള്ളത്, കഴിയുന്ന വിധത്തില്‍ സഹായം തനൂജക്കും മകള്‍ക്കും നല്‍കണം’ എന്നും ജാഫര്‍ പറയുന്നു. മാത്രമല്ല വാടക നല്‍കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയില്‍ ആണ് തനൂജയെന്നും ജാഫര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ ആയുള്ള ബന്ധം ആണ് തനിക്ക് ആ കുടുംബവും ആയുള്ളതെന്നും ജാഫര്‍ വ്യക്തമാക്കി.

കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. എന്റെ മകള്‍ക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും.

ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോള്‍ ആ.ത്മഹ.ത്യ ചെയ്യാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്.

പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോ.ലീ.സ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു തനൂജ ആദ്യം പങ്കുവെച്ച കുറിപ്പ്.

ഇതിനു പിന്നാലെ ജിനുവും രംഗത്തെത്തിയിരുന്നു. താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ല, സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യമായിരുന്നെന്നു താനെന്നും ജിനു ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top