Connect with us

‘വോയ്‌സ് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ’ എന്ന് പറഞ്ഞു ആര് വിളിച്ചാലും സ്റ്റുഡിയോ ഇല്‍ കേറുന്നതിനു മുമ്പ് മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക; പോപ്പുലാരിറ്റി എല്ലാ കാലത്തും ഉണ്ടാവില്ല അന്ന് കാലി ചായക്ക് ഉള്ള പൈസ പോലും ആരും തരില്ല എന്ന കൊണ്ട് ഉള്ള നേരത്തെ നല്ല നാല് കാശ് ഉണ്ടാക്കാന്‍ നോക്കുക; യുവ പാട്ടുകാരോടായി ഹരീഷ് ശിവരാമകൃഷ്ണന്‍

Malayalam

നിരവധി ആരാധകരുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും നിലപാടുകളും പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ യുവ ഗായകരോടായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്;

യുവ പാട്ടുകാരോടാണ് തുക എത്ര കുറവാണെങ്കിലും ഏതെങ്കിലും സിനിമയില്‍ ‘വോയ്‌സ് ഒന്ന് െ്രെട ചെയ്തു നോക്കട്ടെ’ എന്ന് പറഞ്ഞു ആര് വിളിച്ചാലും സ്റ്റുഡിയോ ഇല്‍ കേറുന്നതിനു മുമ്പ് മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക. പാട്ടു നിങ്ങളുടെ വോയ്‌സ് ഇല്‍ വരും എന്ന് ഉറപ്പ് താരാത്തേടത്തോളം കാലം നാലും അഞ്ചും മണിക്കൂര്‍ കിടന്നു തൊണ്ട പൊട്ടിക്കാതെ ഇരിക്കുക. വോയ്‌സ് കേട്ട് സെറ്റ് ആകുമോ എന്ന് അറിയാന്‍ ഒരു പല്ലവി ധാരാളം ആണ്.

പല കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ പാടിയ പാട്ടു മറ്റൊരാളുടെ വോയ്‌സ് ഇല്‍ വരാം. അതൊക്കെ അവരുടെ ക്രീയേറ്റീവ് ലിബര്‍ട്ടി ആണ്. സാമാന്യ മര്യാദ ഉള്ളവര്‍ അങ്ങനെ വരുമ്പോ ഒരു മെസ്സേജ് എങ്കിലും ഇടും. ചിലര്‍ ഇടില്ല. അത് കൊണ്ടു തന്നെ പൈസ ആദ്യം മേടിക്കുക. ചെയ്യുന്ന പണിക്കാണ് കാശ്, പടത്തില്‍ പാട്ടു വരുന്നതിനല്ല.

സമയത്തിന് മറുപടി കൊടുത്തില്ലെങ്കി പാടാന്‍ വിളിച്ചവര്‍ വേറെ ആളെ കൊണ്ട് പാടിക്കും എന്നത് മനസിലാക്കുക. ഇത് ഒരു കമ്പോളം ആണെന്നും ഫ്രീ മാര്‍ക്കറ്റ് പ്രിന്‍സിപ്പിള്‍സ് ആണ് ഇതിനെ നയിക്കുന്നതെന്നും മനസിലാക്കുക. സ്വതന്ത്ര സംഗീതം ചെയ്യാന്‍ ശ്രമിക്കുക, സിനിമ സംഗീതത്തില്‍ മാത്രം ഊന്നി കരീര്‍ മോഡല്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.

പോപ്പുലാരിറ്റി ഉള്ള കാലത്തു, അതിനു അനുസരിച്ചു ശമ്പളം കൂട്ടുക. പോപ്പുലാരിറ്റി എല്ലാ കാലത്തും ഉണ്ടാവില്ല അന്ന് കാലി ചായക്ക് ഉള്ള പൈസ പോലും ആരും തരില്ല എന്ന കൊണ്ട് ഉള്ള നേരത്തെ നല്ല നാല് കാശ് ഉണ്ടാക്കാന്‍ നോക്കുക.

എക്‌സ്‌പോഷര്‍ തരാന്‍ പാട്ടു ഫ്രീ ആയി പാടാന്‍ വിളിക്കുന്നവരോട് കറന്റ് ബില്ലു പൈസ ആയി അടയ്‌ക്കേണ്ട കൊണ്ട് പൈസ തന്നെ വേണം എന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുക. ചെയ്യുന്ന പണിക്ക് കാശ് ചോദിച്ച കൊണ്ട് നഷ്ടപ്പെടുന്ന ദൈവ ദത്തമായ സിദ്ധി കഴിച്ചു ബാക്കി ഉള്ളത് മതി എന്ന് തീരുമാനിക്കുക, അതിനു അനുസരിച്ചു പ്രവര്‍ത്തിക്കുക. നിങ്ങളുടെ കല നിങ്ങളുടെ വര്ഷങ്ങളുടെ പ്രയത്‌നത്തിന്റെ ഫലം ആണെന്നത് മറക്കാതെ ഇരിക്കുക.

More in Malayalam

Trending