Malayalam
എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി, ആ കാഥാപാത്രം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ആ നടിയെ
എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി, ആ കാഥാപാത്രം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ആ നടിയെ
ഫഹദ് ഫാസില്‍ ദിലീഷ് പോത്തന് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ജോജി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രശംസകള്‍ നേടുകയും ചെയ്തിരുന്നു.
ഒന്നിനൊന്ന് മികച്ച പ്രതികരണങ്ങളാണ് എല്ലാ ഭിനേതാക്കളും കാഴ്ച വെച്ചത്. അതില്‍ ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് തന്നെ ആയിരുന്നില്ല, പകരം മറ്റൊരു നടിയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ.
‘ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.
ഞങ്ങള്‍ക്ക് കോവിഡ് പ്രൈമറി കോണ്ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. ഈ കഥ ഡെവലപ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി. ഞങ്ങളെല്ലാവരും ശ്യാമിന് പ്രചോദനം പകര്‍ന്നു.
പതിനാലുദിവസംകൊണ്ടാണ് ജോജിയുടെ ആദ്യപകുതി പൂര്‍ത്തിയാകുന്നത്. ആ സമയത്തൊന്നും ബിന്‍സി ഞാനായിരുന്നില്ല. ജ്യോതിര്‍മയി തന്നെയായിരുന്നു മനസില്‍.
ആദ്യപകുതി രൂപപ്പെട്ടുകഴിഞ്ഞപ്പോള്‍ പോത്തന് തീരുമാനിച്ചു ബിന്‍സി എന്ന കഥാപാത്രത്തെ ഞാന്‍ ചെയ്താല്‍ മതിയെന്ന്. എന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സി,’ ഉണ്ണിമായ പറയുന്നു.
