Connect with us

‘നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂ’, റൊമാന്റിക് ലുക്കില്‍ ഭാമയും ഭര്‍ത്താവ് അരുണും, മകളെവിടെയെന്ന് ആരാധകര്‍!

Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാമ. 2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയില്‍ എത്തുന്നത്.

തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കരസ്ഥമാക്കാന്‍ ഭാമയ്ക്കായി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാന്‍ താരത്തിനായി.

കഴിഞ്ഞ വര്‍ഷമായിരുന്നു ഭാമയുടെ വിവാഹം. കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിവാഹം നടന്നത്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

പിന്നീട് സുഹൃത്തുക്കള്‍ക്കായി ഗംഭീരമായ വിവാഹ സത്കാരവും നടത്തി. മലയാളത്തിലെ മിക്ക താരങ്ങളും വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും പുത്തന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. റൊമാന്റിക് ലുക്കിലുളള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

‘നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ ഭാമയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. റെജി ഭാസ്‌കര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മകളെവിടെയെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top