തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കേന്ദ്ര നേതാവ് പോലും എത്തിയില്ല, വിജയ സാധ്യത ബി.ജെ.പി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ല; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷ്ണകുമാര്‍
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു കൃഷ്ണകുമാര്‍. ഇപ്പോഴിതാ ബിജെപിയെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് താരം.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ എത്തിയില്ലെന്ന പരാതിയുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. മണ്ഡലത്തിലെ വിജയ സാധ്യത ബി.ജെ.പി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നാണ് കൃഷ്ണ കുമാറിന്റെ ആരോപണം
സര്‍വ്വേ ഫലങ്ങള്‍ തനിക്ക് സാധ്യത പ്രവചിച്ചപ്പോള്‍ നേതൃത്വം കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു.
ബി.ജെ.പി വോട്ടുകള്‍ പൂര്‍ണമായി തനിക്ക് ലഭിച്ചില്ല. താമരക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്തെങ്കില്‍ അത് വളരെ വലിയ വിഷയമാണെന്നും കൃഷ്ണകുമാര്‍ ചൂണ്ടികാട്ടി.
റോഡ് ഷോയില്‍ എല്ലാം പ്രധാന നേതാവ് ഉണ്ടെങ്കില്‍ ഈ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേന്ദ്രവും കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ആളുകള്‍ക്ക തോന്നും. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു.
എന്റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് എയര്‍പോര്‍ട്ട്. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്. ഇവിടേയും പരിപാടികള്‍ ചാര്‍ട്ട് ചെയ്യാമായിരുന്നു.
അത് ഒരു വീഴ്ചയായി തോന്നുന്നു. മത്സരിക്കേണ്ടയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ.് പാര്‍ട്ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കും എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.