Malayalam
അമ്മയെ എടുത്തുയര്‍ത്തി പ്രാര്‍ത്ഥന, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
അമ്മയെ എടുത്തുയര്‍ത്തി പ്രാര്‍ത്ഥന, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരകുടുംമ്പമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ അമ്മയെ എടുത്തുയര്‍ത്തുന്ന പ്രാര്‍ത്ഥനയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. തന്നോളം വളര്‍ന്ന മകള്‍ക്കൊപ്പം നില്ക്കുന്ന പൂര്‍ണിമയുടെ ചിത്രം ആവേശത്തോടെയാണ് ആരാധകരും നോക്കി കാണുന്നത്. നിരവധിപ്പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത് ഇതാര് സന്തൂര്‍ മമ്മിയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണിമയുടെ ഡ്രെസ്സിഗും ഹെയര്‍ സ്റ്റൈലുമെല്ലാം പലപ്പോഴും ആരാധകര്‍ കൗതുകത്തോടെയാണ് നോക്കുന്നത്.
അടുത്തിടെയാണ് പ്രാര്‍ത്ഥന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാര്‍ഥന ബോളിവുഡിലേക്കെത്തുന്നത്.
സീ5 സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാര്‍ഥന ആലപിച്ചത്. രേ ബാവ്രേ എന്ന ഗാനം പ്രാര്‍ഥനയും ഗോവിന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്
