Connect with us

കമന്റില്‍ സദാചാരം പറയുന്നവര്‍ ഇന്‍ബോക്‌സില്‍ വന്ന് സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കാറുണ്ട്, തന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്നാണ് പറയുന്നത്

Malayalam

കമന്റില്‍ സദാചാരം പറയുന്നവര്‍ ഇന്‍ബോക്‌സില്‍ വന്ന് സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കാറുണ്ട്, തന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്നാണ് പറയുന്നത്

കമന്റില്‍ സദാചാരം പറയുന്നവര്‍ ഇന്‍ബോക്‌സില്‍ വന്ന് സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കാറുണ്ട്, തന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്നാണ് പറയുന്നത്

അവതാകരയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെയാണ് സാധിക പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. തുടര്‍ന്ന് അവതാരകയായും പ്രേക്ഷകപ്രീതി സ്വന്തമാക്കാന്‍ താരത്തിനായി.

സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം തന്റെ നിലപാടുകള്‍ തുറന്ന് പറയാറുണ്ട്. മാത്രമല്ല, തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ പെട്ടെന്നാണ് വൈറലാകുന്നത്. ചിലപ്പോള്‍ സൈബര്‍ ആക്രമണത്തിനും സാധിക ഇരയാകാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ കേറി ഇടപെടാന്‍ ആര്‍ക്കും അവകാശം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് സാധിക.

എന്റെ ശരീരം തുറന്ന് കാണിക്കുന്നതില്‍ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്നവുമില്ല. പിന്നെ ബാക്കി ഉള്ളവര്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ ഒരു കൂട്ടര്‍ പറയുന്നുണ്ട് എന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്ന്.

നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്‍പങ്ങള്‍ നമ്മള്‍ ആരാധിക്കുന്നവരാണ്. ആ ശില്‍പങ്ങളെല്ലാം നഗ്നതയും സെക്സുമെല്ലാമാണ് കാണിക്കുന്നത്. അതാര്‍ക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു.

എന്നാല്‍ സാധാരണ മനുഷ്യര്‍ അതിനെ കുറിച്ച് തുറന്ന് പറഞ്ഞാല്‍ അവരെ പല പേരുമിട്ട് വിളിക്കും. ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടി കാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചതമായി തോന്നിപ്പിക്കുന്നതും. വസ്ത്രം ഓരോരുത്തരുടെയും കംഫര്‍ട്ടാണ്.

അതിന്റെ അളവുകോല്‍, കാണുന്നവരല്ല തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കും. ഫോട്ടോകള്‍ എടുക്കും. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ് ചെയ്യുന്നത് ഫോളോവേഴ്സിനെ കൂട്ടാനോ ലൈക്ക് കൂട്ടാനോ ഒന്നുമല്ല. അവിടെ വന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുക്കും.

ഞാന്‍ ഇന്ത്യയില്‍ ജീവിക്കുന്ന പൗരനാണ്. മറ്റുള്ളവരെ ഹനിക്കാത്ത എന്ത് കാര്യവും എനിക്കിവിടെ ചെയ്യാം. എന്റെ ഡ്രസിന്റെ അളവ് കുറഞ്ഞു, ഞാന്‍ കാണിക്കാന്‍ പാടില്ലാത്ത എന്തൊക്കെയോ കാണിച്ചു എന്നൊക്കെ പറയുന്നവരുണ്ട്. അതെല്ലാം എന്റെ അവകാശമാണ്. അതില്‍ കൈകടത്താന്‍ ഒരാള്‍ക്കും അധികാരമില്ല. ഞാനിപ്പോള്‍ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. കമന്റില്‍ വന്ന് സദാചാരം പറയുന്നവരായിരിക്കും ഇന്‍ബോക്സില്‍ വന്ന് ചേച്ചി സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കുന്നത്.

പലരും വന്ന് ഇന്‍ബോക്സില്‍ ചോദിക്കുന്ന കാര്യങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അപ്പോള്‍ പലരും പറയും നിങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുമെങ്കില്‍ അത് ചോദിക്കുന്നതാണോ തെറ്റെന്ന്. ഞാന്‍ എന്റെ ശരീരം കാണിക്കുന്നതും ഫോട്ടോ ഇടുന്നതും എന്നെ തൊടാനോ പിടിക്കാനോ ഉള്ള ലൈസന്‍സ് അല്ല. ശരീരം ഓരോരുത്തരുടെ അവകാശമാണ്. അത് ആണായാലും പെണ്ണായാലും അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവരുടെ സമ്മതപ്രകാരം മാത്രമേ തൊടാന്‍ പോലും പാടുള്ളു.

2015 ലായിരുന്നു എന്റെ വിവാഹം. 2018 ല്‍ വേര്‍പിരിഞ്ഞു. വിവാഹമോചനം വേണമെന്നത് എന്റെ തീരുമാനമായിരുന്നു. പരസ്പരം മനസിലാക്കി പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയണം. ഒരു മനസമാധനവുമില്ലാതെ മറ്റൊരു ജീവിതത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് സമാധാനത്തോടെ നമുക്ക് നമ്മളായിരിക്കാന്‍ സാധിക്കണം.

ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. എന്നെ എന്റെ അച്ഛനും അമ്മയും വളര്‍ത്തിയത് പേടിക്കാതെയാണ്. അച്ഛന്‍ വേണുഗോപാല്‍ സിനിമയില്‍ കെഎസ് സേതുമാധവന്‍ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനിപ്പോള്‍ തിരക്കഥകള്‍ എഴുതുന്നുണ്ട്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. അമ്മ രേണുക ദേവി താളവട്ടം. കാതോട് കാതോരം തുടങ്ങി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അനിയന്‍ വിഷ്ണു ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്നുവെന്നും സാധിക പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top