Malayalam
ഇന്നും തന്നെ അറിയപ്പെടുന്നത് മണിച്ചിത്രത്താഴിന്റെ നിര്‍മാതാവ് എന്നാണ്, അന്ന് ചിത്രം ഹിറ്റ് ആകുമെന്ന് പോലും കരുതിയിരുന്നില്ല
ഇന്നും തന്നെ അറിയപ്പെടുന്നത് മണിച്ചിത്രത്താഴിന്റെ നിര്‍മാതാവ് എന്നാണ്, അന്ന് ചിത്രം ഹിറ്റ് ആകുമെന്ന് പോലും കരുതിയിരുന്നില്ല
കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ സുരേഷ് ഗോപി ശോഭന എന്നിവര്‍ ഒരുമിച്ചെത്തിയ മണിച്ചിത്രത്താഴ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ സ്വര്‍ഗചിത്ര അപ്പച്ചന്‍.
താനിപ്പോഴും മണിച്ചിത്രത്താഴിന്റെ നിര്‍മ്മാതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. സിനിമ ഹിറ്റാകുമെന്നോ മുപ്പത് വര്‍ഷത്തിന് ശേഷവും ആളുകള്‍ സംസാരിക്കുന്ന ഒരു ചിത്രമായി തീരുമെന്നോ എന്നൊന്നും കരുതിയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
‘മണിച്ചിത്രത്താഴിന്റെ നിര്‍മ്മാതാവ് എന്നു പറയുമ്പോള്‍ ആളുകള്‍ക്കിപ്പോഴും വലിയ കാര്യമാണ്. എന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണത്. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചു.
കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈ പിടിച്ചു പറഞ്ഞു, ‘ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ കണ്ടു തീര്‍ത്തിട്ടേ ഞാന്‍ അവിടെ നിന്ന് മാറൂ. അല്ലെങ്കില്‍ പരസ്യം വന്നാലേ അവിടെ നിന്ന് മാറൂ’ എന്ന്.
സണ്ണിയും നകുലനും നാഗവല്ലിയുമെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി.
ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു. മാത്രമല്ല, വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുമുണ്ട്.
