Connect with us

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജനപ്രിയ പരമ്പര ; കുടുംബവിളിക്ക് പിന്നിലേക്ക്‌!

Malayalam

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജനപ്രിയ പരമ്പര ; കുടുംബവിളിക്ക് പിന്നിലേക്ക്‌!

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജനപ്രിയ പരമ്പര ; കുടുംബവിളിക്ക് പിന്നിലേക്ക്‌!

മലയാളത്തിലെ ജനപ്രീയ പരമ്പരകളിലൊന്നാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പ്രണയ ജോഡികൾ ഉള്ള പരമ്പര സോഷ്യല്‍ മീഡിയയിലും സജീവ ശ്രദ്ധ നേടാറുണ്ട് . സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നിമിഷങ്ങളാണ് . സംപ്രേക്ഷണം ആരംഭിച്ച് ഉടനെ തന്നെ പരമ്പര ടിആര്‍പി റേറ്റിംഗിലും മുന്നിലെത്തിയിരുന്നു. ഈ ജനപ്രീതി ഇപ്പോഴും നിലനിര്‍ത്താന്‍ സാന്ത്വനത്തിന് സാധിക്കുന്നുണ്ട്.

റേറ്റിംഗില്‍ സാന്ത്വനത്തിന് കടുത്ത മത്സരം നല്‍കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഒന്നാം സ്ഥാനത്തിനായി സാന്ത്വനവും കുടുംബവിളക്കും തമ്മിലാണ് ഏഷ്യാനെറ്റ് പരമ്പരകളില്‍ മത്സരം. കഴിഞ്ഞ ആഴ്ചകളില്‍ സാന്ത്വനത്തെ പിന്നിലാക്കി കുടുംബവിളിക്ക് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ഒന്നാം സ്ഥാനം സാന്ത്വനം തിരിച്ചുപടിച്ചിരിക്കുകയാണ്.

സംഭവബഹുലമായ ദിവസങ്ങളായിരുന്നു പോയ വാരം സാന്ത്വനം വീട്ടില്‍ അരങ്ങേറിയത്. സാന്ത്വനം വീട്ടിലെ ഇളയവനായ കണ്ണനെ അപ്പുവിന്റെ അച്ഛന്‍ രാജശേഖരന്‍ തമ്പി കള്ളക്കേസില്‍ കുടുക്കിയതാണ് കഴിഞ്ഞ ആഴ്ച എല്ലാവരും കണ്ടത്.

കണ്ണനെ പുറത്തിറക്കാന്‍ ചേട്ടന്മാരും ചേട്ടത്തിമാരും നടത്തിയ പോരാട്ടവും വൈകാരിക രംഗങ്ങളുമെല്ലാം പ്രേക്ഷക പ്രീതി നേടുകയും പ്രേക്ഷകരെ പരമ്പരയുടെ മുന്നിലേക്ക് എത്തിച്ചെന്നും റേറ്റിംഗിലെ തിരിച്ചുവരവ് സൂചിപ്പിക്കുന്നു.

എന്നാൽ, പുതിയ കഥാഗതിയിലൂടെ സഞ്ചരിക്കുകയാണ് രണ്ടാമതുള്ള കുടുംബവിളക്ക്. ശീതളിന്റെ പിന്നാലെ നടക്കുന്ന ജിതിനെ തടയാനുള്ള സുമിത്രയുടെയും പ്രദീഷിന്റേയുമെല്ലാം ശ്രമമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ജിതിന് പിന്തുണയുമായി വേദികയും സിദ്ധാര്‍ത്ഥും എത്തിയതോടെ സംഭവം കളറായിരിക്കുകയാണ്. ഇനിയിത് സുമിത്രയും വേദികയും തമ്മിലുള്ള പോരാട്ടമായി മാറുമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

മൂന്നാം സ്ഥാനത്ത് ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത് മൗനരാഗം പരമ്പരയാണ്. വിക്രമിന്റെ ചതി രൂപ മനസിലാക്കിയതും പ്രകാശനെ രൂപ അടിച്ചിറക്കിയതുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളില്‍ വിക്രമിന്റെ ചതി സോണി തിരിച്ചറിയുമെന്നാണ് വ്യക്തമാകുന്നത്. ഇത് പരമ്പരയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ടറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കൂട്ടത്തില്‍ പുതിയ പരമ്പരയായ കൂടെവിടെയാണ് നാലാം സ്ഥാനത്തുള്ളത്. ഋഷിയും സൂര്യയും തമ്മില്‍ അടുക്കുന്നതും അതിഥി ടീച്ചറിനെതിരെ റാണി നടത്തുന്ന കരുനീക്കങ്ങളുമെല്ലാമായി പരമ്പര സംഭവബഹുലമായി മാറിയിരിക്കുകയാണ്.

അതേസമയം തന്റെ അമ്മയെ ഋഷി മനസിലാക്കാന്‍ പോകുന്നുവെന്ന സൂചനകളും പരമ്പര നല്‍കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ പരമ്പരയെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്നുറപ്പാണ്.

അഞ്ചാം സ്ഥാനത്തായി അമ്മയറിയാതെയാണ് ഇടം പിടിച്ചിരിക്കുന്നത് . പ്രധാന കഥാപാത്രമായ അമ്പാടിയെ അവതരിപ്പിച്ച താരത്തിന്റെ പിന്മാറ്റം പരമ്പരയ്ക്ക് ക്ഷീണം വരുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന പരമ്പര ഇപ്പോഴും ആദ്യ അഞ്ചില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ നേരത്തെ മുന്നിലുണ്ടായിരുന്ന പാടാത്ത പൈങ്കിളി ഈ ആഴ്ച പിന്നോട്ട് പോയിരിക്കുകയാണ്. ടോപ് ഫൈവില്‍ എത്താന്‍ പൈങ്കിളിയ്ക്ക് സാധിച്ചിട്ടില്ല.

about malayala serial rating

More in Malayalam

Trending

Recent

To Top