‘ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകള്‍’; അമ്മ സിന്ധു തന്നെയും സഹോദരിമാരെയും എടുത്ത് നില്ക്കുന്ന ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. പലപ്പോഴും തന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്.
ഇപ്പോഴിതാ മാതൃ ദിനത്തില്‍ അഹാന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അമ്മ സിന്ധു കൃഷ്ണ തന്നെയും സഹോദരിമാരെയും എടുത്തുനില്‍ക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘മദേഴ്സ് ഡേ, സംഭവബഹുലമായ ഈ ദിനത്തില്‍ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും എടുക്കാന്‍ ശ്രമിച്ചു. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.
മറ്റ് മൂന്ന് പേരെയും എളുപ്പത്തില്‍ എടുക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവര്‍ എന്നേക്കാള്‍ എത്ര ചെറുതാണ്. പക്ഷേ എന്നെ എടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു.
എന്നാല്‍ അമ്മ അത് ചെയ്തു. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകള്‍’ എന്നാണ് അഹാന ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.
