Malayalam
സാരി നന്നായി ചേരുന്നത് മഞ്ജുവിന്, മമ്മൂട്ടിയും മംമ്തയും കൂടുതല്‍ സുന്ദരനും സുന്ദരിയും; സമീറ സനീഷ്
സാരി നന്നായി ചേരുന്നത് മഞ്ജുവിന്, മമ്മൂട്ടിയും മംമ്തയും കൂടുതല്‍ സുന്ദരനും സുന്ദരിയും; സമീറ സനീഷ്
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെ സൂപ്പര്‍ വേഷത്തിലെത്തിക്കുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ മഞ്ജു വാര്യര്‍ക്ക് വരെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത സമീറ, തന്റെ കരിയറിനെ കുറിച്ചും പ്രമുഖ താരങ്ങള്‍ക്ക് സിനിമയിലേക്കുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് വസ്ത്രം നല്‍കുമ്പോള്‍ വിചാരിച്ചതിലും മനോഹരമായാണ് അവരെ കാണുന്നതെന്നും അങ്ങനൊക്കെ കാണുമ്പോള്‍ വളരെ അധികം സന്തോഷം തോന്നാറുണ്ടെന്നും സമീറ പറയുന്നു.
ചില കഥാപാത്രങ്ങളില്‍ സാരി വലിയ പ്രാധാന്യം ഒന്നുമല്ലെങ്കില്‍ പോലും അവര്‍ അത് ഉടുത്തു വരുമ്പോള്‍ നല്ല ഭംഗിയായിരിക്കും. പ്രത്യേകിച്ച് മഞ്ജു വാര്യര്‍. അവര്‍ സാരയില്‍ നല്ല ഭംഗിയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിലെ മഞ്ജു വാര്യരുടെ സാരിയാണ് ഏറ്റവും വേഗം തയ്യാറാക്കി കൂടുതല്‍ പേരും സ്വീകരിച്ച വര്‍ക്ക് എന്നും സമീറ പറയുന്നു. സാധാരണ കോട്ടന്‍ സാരികളാണ് അതൊക്കെ. അന്ന് കോസ്റ്റ്യൂം ചെയ്യുമ്പോള്‍ തനിക്കിഷ്ടപ്പെട്ട കുറേ സാരികളും ഉപയോഗിച്ചിരുന്നുവെന്നും അതൊക്കെ ഇത്ര വലിയ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സമീറ പറ
ഞ്ഞു.
താനൊരുക്കിയ വസ്ത്രങ്ങളില്‍ ഏറ്റവും സുന്ദരനായി കാണപ്പെട്ടിട്ടുള്ളത് മമ്മൂട്ടിയും സുന്ദരിയായത് മംമ്ത മോഹന്‍ദാസുമാണെന്നാണ് സമീറ അഭിമുഖത്തില്‍ പറയുന്നത്. ഡാഡി കൂള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത്. ആ സമയത്ത് നല്ല ടെന്‍ഷനുമായിരുന്നു. പക്ഷേ നമുക്ക് വളരെ കൂള്‍ ആയി കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും സമീറ പറയുന്നു.
