Connect with us

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അജു വര്‍ഗീസ് പുറത്ത് വിട്ട ‘റൂട്ട് മാപ്പ് ‘

Malayalam

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അജു വര്‍ഗീസ് പുറത്ത് വിട്ട ‘റൂട്ട് മാപ്പ് ‘

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അജു വര്‍ഗീസ് പുറത്ത് വിട്ട ‘റൂട്ട് മാപ്പ് ‘

കോവിഡ്കാലത്തെ ആസ്പദമാക്കി നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന ‘റൂട്ട്മാപ്പി’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നടന്‍ അജു വര്‍ഗീസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. കോവിഡ് കാലത്ത് ഒരു ഫഌറ്റില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍, പുതുമുഖ താരങ്ങളായ സജീര്‍, ദേവിക, ഗോപു കിരണ്‍ എന്നിവര്‍ക്കൊപ്പം രതീഷ് വെഞ്ഞാറമൂട്, ആനന്ദന്‍ മന്മഥന്‍, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിലെ നായകനായ സിന്‍സിയറും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് കര്‍മ, അശ്വിന്‍ വര്‍മ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. പത്മശ്രീ മീഡിയ ഫിലിം ഹൗസിന്റെ ബാനറില്‍ ശബരീനാഥ് നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് അവസാനത്തോടെ തിയേറ്ററുകളില്‍ റിലീസിനെത്തും.

More in Malayalam

Trending

Recent

To Top