Connect with us

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്, ചിരിക്കാനുള്ള ഒരു അവസരവും താന്‍ പാഴാക്കാറില്ലെന്ന് മഞ്ജു വാര്യര്‍

Malayalam

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷയ്‌മെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരം സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു.

എന്നാല്‍ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം അടുത്ത കാലത്തായി ആണ് സിനിമയില്‍ സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ തന്റെ ചിരിയെ കുറിച്ചും സന്തോഷത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം.

‘ചിരിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല. എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ..

ചിരി വന്നാല്‍ ചിരിയ്ക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല.

ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ എന്നും മഞ്ജു വാര്യര്‍ ചിരിച്ചുകൊണ്ട് ചോദിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു മഞ്ജു.

Continue Reading

More in Malayalam

Trending

Recent

To Top