Connect with us

ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്…….; ഒരവധിയും ബാധകമല്ലാതെ ഒരു ആത്മാവുണ്ട് …..;ലോക്ക് ഡൗണിനെ കുറിച്ച് ഹരിശ്രീ അശോകൻ!

Malayalam

ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്…….; ഒരവധിയും ബാധകമല്ലാതെ ഒരു ആത്മാവുണ്ട് …..;ലോക്ക് ഡൗണിനെ കുറിച്ച് ഹരിശ്രീ അശോകൻ!

ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്…….; ഒരവധിയും ബാധകമല്ലാതെ ഒരു ആത്മാവുണ്ട് …..;ലോക്ക് ഡൗണിനെ കുറിച്ച് ഹരിശ്രീ അശോകൻ!

കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായതോടെ കേരളം വീണ്ടും ഒരു അടച്ചിടലിലേക്ക് എത്തിയിരിക്കുകയാണ്. ഈ ലോക്ക് ഡൌൺ സമയത്ത് എല്ലാം പൂട്ടുമ്പോഴും അടുക്കള അടയ്ക്കുന്നില്ല എന്നും അമ്മയ്ക്കും ഭാര്യയ്ക്കും അവധി ലഭിക്കുന്നില്ല എന്നും പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ നടൻ ഹരിശ്രീ അശോകൻ. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

അമ്പലങ്ങളും സ്‌കൂളുകളും അടച്ചു എല്ലാരും വീട്ടിൽ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്.. അടുക്കള! ഒരവധിയും ബാധകമല്ലാതെ അവിടെ ഒരു ആത്മാവുണ്ട് നമ്മുടെ അമ്മ! പിന്നെ ഭാര്യ! എല്ലാ പുരുഷകേസരികളോടും ഒരപേക്ഷ ലോക്ക്ഡൗൺ പ്രമാണിച്ച് ഒരുപാട് ലോക്കായി ഇരിക്കാതെ ആ അടുക്കളയിൽ ചെന്ന് ഒരു കൈ സഹായം ചെയ്യുന്നത് നമ്മൾ കൂടുതൽ ഡൗൺ ആകാതെ ഇരിക്കാൻ സഹായിക്കും. എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.

അതേസമയം സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക് ഡൌൺ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ലോക്ഡൗണില്‍ നിലവില്‍ വരുന്നത്. സംസ്ഥാനത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുന്നതിനിടെയാണ് ഇന്നുമുതല്‍ 16ാം തീയ്യതിവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

അടിയന്തിര യാത്രകള്‍ക്കുള്ള യാത്രാ പാസിന് ജില്ലാ പോലീസ് മേധാവികളുടെ വെബ്‌സൈറ്റ് വഴി അപേക്ഷ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിയോടെ ഈ സംവിധാനം നിലവില്‍ വരും. അപക്ഷിച്ചവര്‍ക്ക് മൊബൈല്‍ വഴി ഇമെയില്‍ വഴിയോ പാസ് ലഭിക്കും.

കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിനൂവേണ്ടി അപേക്ഷിക്കാവുന്നതാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

about harisree ashokan

More in Malayalam

Trending

Recent

To Top