Connect with us

റംസാന് സംഭവിച്ചത് ഇതാണ്…; ഇനി റംസാനെ പുറത്താക്കാൻ സാധിക്കില്ല ;റംസാന്റെ പെട്ടന്നുള്ള മാറ്റത്തിന് കാരണം…!

Malayalam

റംസാന് സംഭവിച്ചത് ഇതാണ്…; ഇനി റംസാനെ പുറത്താക്കാൻ സാധിക്കില്ല ;റംസാന്റെ പെട്ടന്നുള്ള മാറ്റത്തിന് കാരണം…!

റംസാന് സംഭവിച്ചത് ഇതാണ്…; ഇനി റംസാനെ പുറത്താക്കാൻ സാധിക്കില്ല ;റംസാന്റെ പെട്ടന്നുള്ള മാറ്റത്തിന് കാരണം…!

ബിഗ് ബോസ് ഷോ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടവുമായി ബിഗ് ബോസ് വീടിനുള്ളിൽ വെറും ഒൻപതു പേരാണുള്ളത്. ഇനി ബിഗ് ബോസ് ഷോയിൽ നടക്കാനിരിക്കുന്നത് മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡ് ആണ്. വാരാന്ത്യ എപ്പിസോഡുകളിലാണ് എലിമിനേഷൻ നടക്കുന്നത് . അതുകൊണ്ടുതന്നെ ഇനി ബിഗ് ബോസ്‌വീടിന്റെ പടിയിറങ്ങുന്നത് ആരാകുമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയാണ് പ്രേക്ഷകരും അതോടൊപ്പം മത്സരാർത്ഥികളും .

അതേസമയം എലിമിനേഷൻ പ്രക്രിയയിൽ നിന്നും ഉറപ്പായും റംസാൻ ഒഴിവാകുമെന്നാണ് പ്രേക്ഷകർ ഒന്നടംഗം പറയുന്നത്. അതിന് വ്യക്തമായ കാരണങ്ങളും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിഗ് ബോസ് ഷോയിൽ തുടക്കം മുതൽ ഉണ്ടായിരുന്ന മത്സരാര്ഥിയായിരുന്നു റംസാൻ. തുടക്കം ശാന്തനായി എല്ലാവര്ക്കും ഒപ്പം നിന്നിരുന്നെങ്കിലും പെട്ടന്നുതന്നെ വലിയൊരു ദേഷ്യക്കാരനാണെന്ന് പെരുമാറ്റം കൊണ്ട് തെളിയിച്ചു. പ്രായത്തിന്റെ ചോരത്തിളപ്പെന്നായിരുന്നു അന്ന് ആരാധകർ പറഞ്ഞിരുന്നത്.

ബിഗ് ബോസ് വീട്ടിൽ ഒന്നിൽ കൂടുതൽ തവണ ക്യാപ്റ്റനായതും നോമിനേഷൻ ഫ്രീ കാർഡ് നേടിയതുമൊക്കെ ആയപ്പോൾ ബിഗ് ബോസ് വീട്ടിലെ ഭാഗ്യ മത്സരാർത്ഥിയായിട്ടും റംസാൻ അറിയപ്പെട്ടു. എന്നാൽ, നാട്ടുകൂട്ടം ടാസ്കിൽ ചെരുപ്പെറിഞ്ഞ പ്രശ്നത്തോടെ റംസാൻ ബൈ ഡിഫാൾട്ട് എവിക്‌ഷൻ നോമിനേഷനിൽ ഉൾപ്പെടാൻ തുടങ്ങി. അതോടൊപ്പം മോഹൻലാൽ കടുത്ത ശിക്ഷയും റംസാന് നൽകുകയുണ്ടായി.

പിന്നീട് ഉറ്റ സുഹൃത്തായ അഡോണിയും പുറത്തായപ്പോൾ റംസാനിൽ ഉണ്ടായ മാറ്റമാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. സാധാരണ ടാസ്കിൽ വളരെ അഗ്ഗ്രസിവ് ആയി കാണപ്പെടുന്ന റംസാൻ ഭാർഗ്ഗവീനിലയം ടാസ്കിൽ എല്ലാവർക്കുമൊപ്പം സഹകരിച്ചതായിരുന്നു നിന്നത്. മണിക്കുട്ടനോട് മത്സരബുദ്ധിയോടെ മാത്രം പെരുമാറിയിരുന്ന റംസാൻ വീക്കിലി ടാസ്കിൽ മണിക്കുട്ടന്റെ സഹായിയാവുകയും മണിക്കുട്ടനൊപ്പം നിൽക്കുകയുമുണ്ടായി.

എല്ലായിപ്പോഴും റിതു പറയുന്നതിനെ എതിർക്കുകയും പുഛിക്കുകയും ചെയ്തിരുന്ന റംസാൻ കഴിഞ്ഞ എപ്പിസോഡിൽ റിതു അനൂപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ക്ഷമയോടെ കേട്ടിരിക്കുകയും അതിനോട് യോജിക്കുകയും ചെയ്തു. ബിഗ്‌ബോസ് വീടിനുള്ളിൽ തനിക്ക് താല്പര്യമുള്ളവരോട് മാത്രം മിണ്ടിയിരുന്ന റംസാൻ ഇപ്പോൾ എല്ലാവരുമായും സഹകരിക്കുന്നതും പ്രേക്ഷകർക്കിടയിൽ ചർച്ചയിട്ടുണ്ട്..

എന്നാൽ സ്ഥിരമായി നോമിനേഷനായിൽ വരുന്നതുകൊണ്ടുള്ള ഭയമാണ് ഇതിന് കാരണമെന്നും വോട്ട് കിട്ടാനായുള്ള തന്ത്രമാണെന്നും പറയുന്നവരും ഉണ്ട്. അതേസമയം അഡോണിയായിരുന്നു കുഴപ്പങ്ങളൊക്കെ ഉണ്ടാക്കിയത്. അഡോണി പോയപ്പോൾ തനിച്ച് നിന്ന് കളിയ്ക്കാൻ തുടങ്ങിയതാണ് റംസാന്റെ മാറ്റത്തിന് പിന്നിലെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

about bigg boss

More in Malayalam

Trending

Recent

To Top