Malayalam
ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം, നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മമ്മൂട്ടി
ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം, നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മമ്മൂട്ടി
രാജ്യത്ത് കോവിഡ് തംരംഗം രൂക്ഷമായി മാറുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി.
ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ.
വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരങ്ങള്‍ നല്‍കും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം എന്നാണ് മമ്മൂട്ടി പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും നാല്‍പ്പത്തിരണ്ടാം വിവാഹ വാര്‍ഷികം. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംശകള്‍ അറിയിച്ച് എത്തിയത്. നിരവധി ആരാധകരും എത്തിയിരുന്നു.
മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മനോഹരമായ ഫോട്ടോയ്‌ക്കൊപ്പം സന്തോഷകരമായ വിവാഹ വാര്‍ഷികം എന്നാണ് പൃഥ്വിരാജ് എഴുതിയിരുന്നത്. മമ്മൂട്ടിയും സുല്‍ഫത്തും 1979ലാണ് വിവാഹിതരാകുന്നത്.
