Connect with us

ഡോക്ടര്‍ മരിക്കുമെന്ന് വിധി എഴുതിയ മകന്‍ രണ്ട് മാസം ഐസിയുവിലായിരുന്നു, മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഇന്നും തുന്നലിന്റെ അടയാളമാണെന്ന് കനിഹ

Malayalam

ഡോക്ടര്‍ മരിക്കുമെന്ന് വിധി എഴുതിയ മകന്‍ രണ്ട് മാസം ഐസിയുവിലായിരുന്നു, മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഇന്നും തുന്നലിന്റെ അടയാളമാണെന്ന് കനിഹ

ഡോക്ടര്‍ മരിക്കുമെന്ന് വിധി എഴുതിയ മകന്‍ രണ്ട് മാസം ഐസിയുവിലായിരുന്നു, മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഇന്നും തുന്നലിന്റെ അടയാളമാണെന്ന് കനിഹ

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്.

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ തന്റെ മകനെ കുറിച്ച് പറയുകയാണ് കനിഹ.

ഋഷി ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ പോരാളിയാണ് അവന്‍. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു കനിഹയുടെ പ്രസവം. ജനിച്ചപ്പോഴെ കുഞ്ഞിന് ഹൃദയത്തിനു തകരാറുണ്ടായിരുന്നു.

കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടന്‍ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്നു പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്നു തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ത്തന്നെ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ഒരുപാട് കടമ്പകള്‍.’

‘പ്രാര്‍ഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിര്‍ദി സായിബാബയെ ആണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാര്‍ഥിച്ചു. ആദ്യമായാണ് ഒരു ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാര്‍ഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും.

കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മതപത്രങ്ങളാണ് അവ. ഒടുവില്‍ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയില്‍. കനിഹ പറയുന്നു.

സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തി. മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ മകന്റെ ശരീരത്തില്‍ കുറവാണ് എന്നും കനിഹ പറയുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മകനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് അമ്മയോടും മകനോടും സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയത്. മാത്രമല്ല, കോവിഡിന്റെ ഭീകരതയെ ഓര്‍മിപ്പിച്ചുകൊണ്ട് താരം പങ്കിട്ട കുറിപ്പും പങ്കുവെച്ചിരുന്നു. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു.

കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി. അത് ഇനി ഞാന്‍ പത്രങ്ങളില്‍ കാണുന്ന സംഖ്യകളല്ല..സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മ്മകള്‍ പങ്കിട്ടവരുടെയും ആര്‍ഐപി സന്ദേശങ്ങള്‍ കേട്ടുണരുന്നു.സ്‌കൂളില്‍ ഒപ്പ പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോഗം സുഹൃത്തുക്കളില്‍ നിന്നറിയുന്നു.

പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ജീവിതം വളരെ പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാര്‍ത്ഥത, അഭിമാനം, വേവലാതികള്‍, നിസ്സാരത ഇവയൊക്കെ കെട്ടിപിടിക്കുന്നത് എന്തിനെന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ, ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോണ്‍ കോള്‍ മടക്കി നല്‍കാത്തതിനോ എനിക്ക് ഖേദിക്കണ്ട.

ജീവിതം ചെറുതാണ് അതുകൊണ്ട് വിരോധം വച്ചുപുലര്‍ത്തരുത്. നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് പറയുക. നിങ്ങള്‍ക്ക് തോന്നിയാല്‍ അവരെ കെട്ടിപ്പിടിക്കുക. നിങ്ങളുടെ കരിതല്‍ അവരെ അറിയിക്കാന്‍വിളിച്ച് ഒരു ഹലോ പറയുക. വളരെ വൈകുന്നതിന് മുമ്പ്!എന്നായിരുന്നു കനിഹ പറഞ്ഞത്.

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിന്‍, ചിയാന്‍ വിക്രം- ഷങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ അന്യന്‍ എന്നീ ചിത്രങ്ങളിലെ നായികമാര്‍ക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരണ്‍, ജെനീലിയ, സദ എന്നിവര്‍ക്ക് വേണ്ടിയാണു കനിഹ ശബ്ദം നല്‍കിയത്.

More in Malayalam

Trending

Recent

To Top