Malayalam
ആദ്യമായി മമ്മൂക്കയെ കാണാന്‍ പോകുമ്പോള്‍ പേടി ആയിരുന്നു, സെറ്റില്‍ വെച്ച് മമ്മൂക്ക രാഗ് ചെയ്തിരുന്നു; രസകരമായ സംഭവങ്ങളെ കുറിച്ച് നിഖില
ആദ്യമായി മമ്മൂക്കയെ കാണാന്‍ പോകുമ്പോള്‍ പേടി ആയിരുന്നു, സെറ്റില്‍ വെച്ച് മമ്മൂക്ക രാഗ് ചെയ്തിരുന്നു; രസകരമായ സംഭവങ്ങളെ കുറിച്ച് നിഖില
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് ഒരുക്കിയ ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ ബാല താരമായി സിനിമയിലെത്തിയ നിഖില ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ നിഖില കൈകാര്യം ചെയ്തിരുന്ന താരം ഇടയ്ക്ക് വെച്ച് ഒരു ഇടവേളയെടുത്തിരുന്നു. അടുത്തിടെ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ആണ് നിഖില എത്തിയത്.
ഇപ്പോഴിിതാ പ്രീസ്റ്റിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നിഖില. ആദ്യമായി മമ്മൂക്കയെ കാണാന്‍ പോകുമ്പോള്‍ പലരും പറഞ്ഞു കേട്ടത് വച്ച് എനിക്കും പേടിയുണ്ടായിരുന്നു.
എന്നാല്‍ ‘ഇത് നിഖില.. നിഖിലയാണ് ചിത്രത്തില്‍ ജെസിയെ അവതരിപ്പിയ്ക്കുന്നത്’ എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂക്ക വേഗം എഴുന്നേറ്റ് നിന്നു. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ മമ്മൂട്ടി ഞാനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്’ എന്ന്. അതോടെ പേടി എല്ലാം പോയി.
മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ അധികം കംഫര്‍ട്ടബിള്‍ ആയിരുന്നു. ഓരോ ഷോട്ടിനു മുന്‍പും റിഹേഴ്സല്‍ ചെയ്തു നോക്കുമ്പോഴെല്ലാം മമ്മൂക്ക സഹായിക്കും.
എന്നാല്‍ റിഹേഴ്സല്‍ ചെയ്യുമ്പോഴുള്ളത് പോലെയായിരിയ്ക്കില്ല മമ്മൂക്ക ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ഭയങ്കര ബാസ് ആണ് മമ്മൂക്കയുടെ ശബ്ദത്തിന്. അദ്ദേഹം ഡയലോഗ് ഡെലിവറി ചെയ്യുന്നതെല്ലാം ശരിക്കും അതിശയകരമാണ്.
മമ്മൂക്ക എന്നെ സൈറ്റില്‍ വെച്ച് രാഗ് ചെയ്തിട്ടുണ്ട്. ഞാന്‍ കുറച്ച് കൂന്നിയാണ് നടക്കുന്നത്. അതുകൊണ്ട് മമ്മൂക്ക എന്നെ പലതവണ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയ്ക്കും.
കണ്ണ് കാണാത്തവരെ പോലെ നടക്ക്, അങ്ങോട്ട് നടക്ക് ഇങ്ങോട്ട് നടക്ക് എന്നൊക്കെ പറഞ്ഞ് പത്ത് പതിനഞ്ച് തവണ എന്നെ നടത്തിച്ചിട്ടുണ്ട് എന്നും നിഖില ചിരിച്ചു കൊണ്ട് പറയുന്നു.
