Connect with us

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരോക്ഷമായി ട്രോളി റിമ കല്ലിങ്കല്‍; *ലെ അയ്യപ്പൻ , കുറേ നാളായി ഇത് കാത്തിരിക്കുന്നു!

Malayalam

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരോക്ഷമായി ട്രോളി റിമ കല്ലിങ്കല്‍; *ലെ അയ്യപ്പൻ , കുറേ നാളായി ഇത് കാത്തിരിക്കുന്നു!

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരോക്ഷമായി ട്രോളി റിമ കല്ലിങ്കല്‍; *ലെ അയ്യപ്പൻ , കുറേ നാളായി ഇത് കാത്തിരിക്കുന്നു!

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതോടെ സിനിമാ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് പിണറായി വിജയന് അഭിനന്ദനം അറിയിച്ചും ഒപ്പം മറ്റു രാഷ്ട്രീയ പാർട്ടികളെ ട്രോളിയും രംഗത്തുവന്നത്. ഇപ്പോഴിതാ ഇലക്‌ഷൻ റിസൾട്ട് വന്ന ശേഷം ശബരിമല വിഷയത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരോക്ഷമായി ട്രോളി റിമ കല്ലിങ്കലും എത്തിയിരിക്കുകയാണ്.

‘ലെ അയ്യപ്പന്‍’ എന്ന എഴുത്തോടെ ജഗതിയുടെ സിനിമയിലെ ഒരു രംഗമാണ് റിമ ഫേസ്ബുക്കില്‍ ട്രോൾ പോസ്റ്റ് പങ്കുവെച്ചത്. കുറെ നാളുകളായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും റിമ ട്രോളിനൊപ്പം കുറിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനമായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും പ്രധാന പ്രചാരണവിഷയമാക്കിയിരുന്നത്. ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ എല്‍.ഡി.എഫ് ശരിയായ നടപടികളല്ല സ്വീകരിച്ചതെന്നും ഇത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ബി.ജെ.പിയും പറഞ്ഞിരുന്നു.

വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് തന്നെ എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. ഇതിന് പിന്നാലെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാടുകളെ മതേതര കേരളം അംഗീകരിക്കാത്തതിന്റെ തെളിവ് കൂടിയാണ് ഫലമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ശബരിമലയുള്‍പ്പെട്ട മണ്ഡലമടക്കം പത്തനംതിട്ട ജില്ലയിലെ എല്ലാ സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചതോടെയാണ് നിരവധി പേര്‍ അയ്യപ്പനെ സൂചിപ്പിക്കുന്ന ട്രോളുകളുമായെത്തിയത്.

‘കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തെരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’, സംവിധാനയകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി .

കേരള ജനതയെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ് അതുകൊണ്ട് അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രതികരണം.

about rima kallinkal

More in Malayalam

Trending