Malayalam
കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല, ഭര്‍ത്താവിന് പിന്തുണയുമായി സിന്ധു കൃഷ്ണകുമാര്‍
കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല, ഭര്‍ത്താവിന് പിന്തുണയുമായി സിന്ധു കൃഷ്ണകുമാര്‍
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായാണ് ഇടതു പക്ഷം ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തിയത്. ബിജെപി വിജയപ്രതീക്ഷ വെച്ചിരുന്ന പല സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. മാത്രമല്ല, നേമത്തുണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായി.
അതുപോലെ തന്നെ ബിജെപി വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു നടന് കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് നിന്നും മത്സരിച്ച കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് ആണ് പിന്തള്ളപ്പെട്ടത്.
ഇപ്പോഴിതാ ഭര്‍ത്താവിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഭാര്യ സിന്ധു കൃഷ്ണകുമാര്‍. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു.
കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നാണ് പരാജയത്തോടുളള സിന്ധുവിന്റെ പ്രതികരണം. തനിക്ക് വോട്ടു ചെയ്തവര്‍ക്ക് നന്ദിയറിച്ച് കൃഷ്ണകുമാര്‍ ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു.
കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. ശ്രീ പിണറായി വിജയന് മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം കുറിച്ചത്.
