മമ്മൂട്ടി നായകനായി എത്തിയ കളിക്കളമെന്ന ചിത്രത്തില്‍ നായികയായ ശോഭനയുടെ കടന്നുവരവിനെപ്പറ്റി വ്യക്തമാക്കി സംവിധായകന് സത്യന് ഒരു അഭിമുഖത്തില്‍ ഇതേകുറിച്ച് പറഞ്ഞത്.
”കളിക്കളം എന്ന സിനിമ ആദ്യം ആലോചിക്കുമ്ബോള്‍ അതില്‍ നായികയില്ലായിരുന്നു. ഒരു പോലീസിന്റെയും, കള്ളന്റെയും കളിയാണ് ‘കളിക്കളം’ പറഞ്ഞത്. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍ നായികയ്ക്ക് എവിടെയും സ്പേസ് ഇല്ലായിരുന്നു.
അങ്ങനെ തന്നെ സിനിമ ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. പക്ഷേ ഒരു നായിക വന്നാല്‍ നല്ലൊരു ഗാനം ഉള്‍പ്പെടുത്താം, ഒരു പ്രണയം കൊണ്ടുവരാം, എന്നൊക്കെയുള്ള ചിന്ത വന്നതോടെ കാര്യങ്ങള്‍ മാറി.
എസ്.എന്‍ സ്വാമി തിരക്കഥ രചിച്ച കളിക്കളത്തിന്റെ കഥ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും, ആ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചത് പ്രശസ്ത നിര്‍മ്മാതാവ് സിയാദ് കോക്കറാണ്.
സിയാദ് അതിനു വേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി അത് ഞങ്ങളോട് പറയുകയായിരുന്നു. അങ്ങനെയാണ് ‘കളിക്കളം’ എന്ന സിനിമയിലേക്ക് നായിക വരുന്നതും, ശോഭനയെ മമ്മൂട്ടിയുടെ നായികയായി കാസ്റ്റ് ചെയ്യുന്നതും’എന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....