Connect with us

പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല, തുറന്ന് പറഞ്ഞ് അശോകന്‍

Malayalam

പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല, തുറന്ന് പറഞ്ഞ് അശോകന്‍

പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല, തുറന്ന് പറഞ്ഞ് അശോകന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അശോകന്‍. ഇതിനോടകം തന്നെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അശോകന്‍.

‘പ്രേം പ്രകാശ് ചേട്ടന്‍ നിര്‍മ്മിച്ച് പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്.

എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി.

പക്ഷേ പ്രേം പ്രകാശ് ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂര്‍വമായ എന്റെ പരാതിയാണ്.

എത്രയോ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച പ്രേം പ്രകാശ് ചേട്ടന്റെ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ കാര്യമോര്‍ത്ത് ഞാന്‍ ഇന്നും സങ്കടപ്പെടാറുണ്ട്’ എന്ന് അശോകന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top