Malayalam
ഇത് അത്ര വെടിപ്പല്ല; താനും ഭര്‍ത്താവും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് കമന്റിട്ട ആരാധികയോട് പൊട്ടിത്തെറിച്ച് ദയ അശ്വതി
ഇത് അത്ര വെടിപ്പല്ല; താനും ഭര്‍ത്താവും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് കമന്റിട്ട ആരാധികയോട് പൊട്ടിത്തെറിച്ച് ദയ അശ്വതി
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദയ അശ്വതി. ബിഗ് ബോസ് സീസണ് 2ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയുടെ ഭാഗമായതോടെയാണ് ദയ ആശ്വതിയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്.
ബിഗ്ബോസ് ഷോയില്‍ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളില്‍ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.
മാത്രമല്ല, അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നാണ് ഒരു ആരാധിക ചോദിച്ചത്.
ഇതിന് തക്ക മറുപടി പറഞ്ഞ് ദയ എത്തുകയും ചെയ്തു. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നുമാണ് ദയയുടെ മറുപടി.
അടുത്തിടെ വിവാഹത്തപ്പറ്റി ഫെയ്സ്ബുക്ക് ലൈവിലെത്തി താരം തുറന്നുപറഞ്ഞിരുന്നു. കല്യാണ ഫോട്ടോസ് കണ്ടതോടെ മനസിന് വേദന ഉണ്ടാക്കുന്ന പല കമന്റുകളുമാണ് വരുന്നത്. മക്കളെ കുറിച്ചോര്‍ക്കണം, സ്വന്തം സുഖം തേടി പോവരുത് എന്നിങ്ങനെയൊക്കെ പറയുന്നവരുണ്ട്. ഈ പറയുന്നവരില്‍ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുന്നുണ്ടോ. എന്നെ വിഷമിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷേ തളര്‍ത്താന്‍ പറ്റില്ല.
ആണിനായാലും പെണ്ണിനായാലും അവളുടെ സ്വതന്ത്ര്യമാണ് അവളുടെ ജീവിതം. 22 വയസ് മുതല്‍ ഞാന്‍ ഒറ്റയ്ക്ക് നിന്നാണ് ജീവിച്ചത്. ഇപ്പോള്‍ 37 വയസായി. ഈ കാലയളവില്‍ ഞാന്‍ ജീവിച്ചതൊക്കെ എങ്ങനെയാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. അദ്ദേഹം വേറൊരു കല്യാണം കഴിച്ച് മക്കളെയും കൊണ്ട് ജീവിക്കുന്നു.
ഇപ്പോള്‍ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി. ഞാനത് തിരഞ്ഞെടുത്തു. അതില്‍ എന്താണ് ഇത്ര തെറ്റ്. പത്താം ക്ലാസ് തോറ്റ വ്യക്തിയാണ് ഞാന്‍. കൊറോണ കാരണം വിസയും മറ്റുമൊക്കെ പ്രശ്നമായതോടെ എനിക്ക് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വീണ് കിടക്കുന്ന സമയത്താണ് ഒരാളുടെ തുണ ഉണ്ടാവേണ്ടത് എന്നും ദയ പറഞ്ഞിരുന്നു.
ബിഗ്ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ഭാഗ്യലക്ഷ്മിയെ കുറിച്ച് ദയ അശ്വതി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ദയയ്ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ദയ അശ്വതി ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തിയത്.
ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ വേണ്ട. ബഹുമാനം, ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകള്‍ പഠിക്കേണ്ടത്. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്.
എന്നാല്‍ ദയ അശ്വതിയുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിട്ടുണ്ട്. ദയയെ കണ്ടിട്ട് കഴിഞ്ഞ സീസണ് സ്ത്രീകള്‍ എന്താണ് പഠിച്ചത്. ഓരോ ആളുകളിലും ഓരോ പ്ലസ് പോയിന്റ്സും അതെ പോലെ മൈനസ് പോയിന്റ്സും ഉണ്ട് ദയാ.
ദയ കഴിഞ്ഞ പ്രാവിശ്യം ബിഗ്ഗ്ബോസ്യില് ഉണ്ടായിരുന്നല്ലോ ഈ ദയയെ കണ്ടിട്ടു സ്ത്രീകള്‍ എന്തു പഠിച്ചു ഒന്ന് പറയാമോ അറിയാനുള്ള ആഹ്രഹം കൊണ്ടാ. എല്ലാം തികഞ്ഞ അവര്‍ ആരും ഇല്ലാ അത് ഓര്‍ക്കണം മറ്റുള്ളവരെ കുറ്റം പറയുമ്പോള്‍, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഭാഗ്യലക്ഷ്മി പുറത്തായത്.
