Malayalam
മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തു; മൈ ഡിയര്‍ കരടിയെ കുറിച്ച് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തു; മൈ ഡിയര്‍ കരടിയെ കുറിച്ച് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
Published on
മലയാളത്തില്‍ ഹാസ്യ നടനായും, വില്ലനായും തിളങ്ങുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് അവസരം ലഭിച്ച മൈഡിയര്‍ കരടിയുടെ അനുഭവങ്ങള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
”നിനക്ക് ഒരു വേഷമുണ്ട്, പക്ഷേ മുഖം പുറത്ത് കാണില്ല. പൂര്‍ണ്ണമായും മാസ്കിനുള്ളില്‍ ആയിരിക്കും.അതും കരടിയുടെ മാസ്ക്. പക്ഷേ നിനക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ട്. ഇതായിരുന്നു ‘മൈഡിയര്‍ കരടി’ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് കോട്ടയം നസീര്‍ ഇക്ക എന്നോട് പറഞ്ഞത്.
കലാഭവന്‍ മണിയുടെ ശരീര പ്രകൃതിയുമായി യോജിക്കുന്ന എന്നെ ആ സിനിമയില്‍ നിര്‍ദേശിച്ചത് നസീര്‍ ഇക്കയായിരുന്നു. മാസ്കിനുള്ളില്‍ ആണ് അഭിനയമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അങ്ങനെ മുഖം കാണിക്കാതെ ഞാന്‍ ആദ്യത്തെ എന്റെ സിനിമ ചെയ്തു’
Continue Reading
You may also like...
Related Topics:Kalabhavan Shajon
