രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്കി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും.
ദൈവിക് ഫൗണ്ടേഷന് വേണ്ടിയാണ് ഇരുവരും കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കിയത്. മൊത്തം 220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന് ആശുപത്രികള്‍ക്ക് നല്‍കിയത്. അതില്‍ 100 എണ്ണം നല്കാന് സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
കോവിഡ് കേസുകള്‍ വ്യാപിക്കുകയും ഓക്സിജന്‍ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്ന ഒരു ഉപകരണമാണ് കോണ്‍സന്‍ട്രേറ്ററുകള്‍.
കൂടാതെ രക്തത്തിലെ ഓക്സിജന്റെ അളവില്‍ കുറവ് നേരിടുന്ന രോഗികള്‍ക്ക് ഓക്സിജന്‍ തെറാപ്പിയ്ക്ക് അനിവാര്യമായി വേണ്ട ഒന്നാണ് ഈ മെഡിക്കല്‍ ഉപകരണം.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...