Malayalam
ഹോട്ട് ലുക്കില്‍ പൂര്‍ണ്ണിമ, ജീന്‍സ് എന്റേതെന്ന് മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഹോട്ട് ലുക്കില്‍ പൂര്‍ണ്ണിമ, ജീന്‍സ് എന്റേതെന്ന് മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
എപ്പോഴും പുത്തന്‍ ലുക്കിലും ഫാഷനിലും പ്രത്യക്ഷപ്പെടുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. താരം പങ്കിടാറുള്ള എല്ലാ ചിത്രങ്ങളും വൈറലാകുന്നതു പോലെ വൈറലായിരിക്കുകയാണ് താരം ഇപ്പോള്‍ പുറത്ത് വിട്ട ചുത്തന് ചിത്രങ്ങളും. ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സുമണിഞ്ഞാണ് പൂര്‍ണിമ എത്തിയിരിക്കുന്നത്. ചിത്രം കണ്ട് നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൂര്‍ണിമയെ കണ്ട് മകള്‍ പ്രാര്‍ത്ഥനയാണെന്ന് തെറ്റിദ്ധരിച്ചു എന്നാണ് ആരാധകരുടെ കമന്റുകള്‍.
ഇത് തന്റെ ജീന്‍സ് ആണെന്ന് പറഞ്ഞ് പ്രാര്‍ത്ഥനയും രംഗത്തെത്തിയിട്ടുണ്ട്. ”എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീന്‍സ് ആണ്” എന്ന കമന്റാണ് പ്രാര്‍ത്ഥന പങ്കുവെച്ചിരിക്കുന്നത്. ഇനി മുതല്‍ ആ ജീന്‍സ് തന്റെയാണെന്ന മറുപടിയാണ് മകള്‍ക്ക് പൂര്‍ണിമയും മറുപടി നല്‍കിയിട്ടുണ്ട്.
വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. കോബാള്‍ട്ട് ബ്ലൂ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ആണ് പൂര്‍ണിമ ഇപ്പോള്‍. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമ കൊബാള്‍ട്ട് ബ്ലൂ. സംവിധായകന്റെ തന്നെ 2006-ല്‍ പുറത്തിറങ്ങിയ നോവല്‍ കൊബാള്‍ട്ട് ബ്ലൂവിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
about poornima indrajith